Saturday, October 11, 2008

വീര പഴശ്ശി മണ്ണിലേക്ക് സ്വാഗതം

പ്രിയ സുഹ്രുത്തുക്കളേ,
വയനാട് ജില്ലാ ബ്ലോഗ്‌ ശില്‍പശാല നവംബര്‍ 2-ന്‌ ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വെച്ച്‌ നടത്തുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും കമന്റിലൂടെ പ്രതികരണം അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം ജനകീയമാക്കുവാന്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
ലോകത്തെങ്ങുമുള്ള മലയാളികളുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കൂട്ടായ്മയുടെ ഭാഗമായി മലയാളം ബ്ലോഗ്ഗിങ്ങ് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയും, ഒട്ടേറെ മലയാളികള്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വച്ച് പുതിയ ബ്ലോഗേഴ്സിനുവേണ്ടി വയനാട് ജില്ലാതല ശില്‍പ്പശാല നടത്തുന്നത് മലയാളം ബ്ലോഗിങ്ങിന്റെയും ബൂലോകത്തിന്റേയും ത്വരിത വികസനത്തിന് കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുജനത്തിന് തീര്‍ത്തും സൌജന്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ബ്ലോഗേഴ്സ് കേരളാ ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്‍പ്പശാലാ ആശയം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലും കോഴിക്കോടും ത്രിശ്ശൂരും തിരുവനന്തപുരത്തും മലപ്പുരത്തും വിജയകരമായി ഒരു ശില്‍പ്പശാല നടത്തുകയുണ്ടായി. ശില്‍പ്പശാലകളില്‍ പങ്കെടുത്തവര്‍ പുതിയ മലയാളം ബ്ലോഗ് തുടങ്ങി ബൂലോകത്തേക്ക് വന്നു ചിലരൊക്കെ സജീവമായി നില്‍ക്കുന്നു എന്ന അഭിമാനകരമായ നേട്ടവും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്.
ഏഴാമത് ശില്പശാലക്കാണ് വയനാട്ടില്‍ വേദിയൊരുങ്ങുന്നത്..
ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗേഴ്സും, ബ്ലോഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗാര്‍ത്ഥികളും, blogacademy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ, വയനാട് ബ്ലോഗ് അക്കാദമി കോണ്ട്രിബ്യൂട്ടര്‍മാരായ അരീക്കോടന്‍‍, മൈന ഉമൈബാന്‍, ജാഫര്‍ സാദിക്, ജമീല ചെറ്റപ്പാലം, രതീഷ് വാസുദേവന്‍, സുനില്‍ ഫൈസല്‍ ‍ എന്നീ ബ്ലോഗ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ബ്ലോഗ് ശില്‍പ്പശാലയുടെ ആസുത്രണത്തില്‍ പങ്കുകൊള്ളുകയോ ചെയ്യേണ്ടതാണ്.
വയനാട് ശില്പശാലാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടേയും നിര്‍ദ്ദേങ്ങളും പങ്കാളിത്തവും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
വയനാട്ടിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യൂ..ശില്പശാലക്കൊപ്പം പഴശ്ശി സ്മാരകം,കുറുവാ ദ്വീപ്,തോല്പെട്ടി വന്യജീവി സങ്കേതം എല്ലാം കറങ്ങാന്‍ 2 ദിവസ പരിപാടി വേണം.
വീര പഴശ്ശി അന്ത്യവിശ്രമം കൊള്ളുന്ന പ്രക്രുതി സുന്ദരമായ മാനന്തവാടിയില്‍ വെച്ച് നവംബര്‍ 2 ന് നമുക്കൊത്തുചേരാം.
ഫോണ്‍ : സുനില്‍ കോടതി - 09961077070 sunilfaizal@gmail.com
അരീക്കോടന്‍ ‌‌- 09447842699
‍ ജാഫര്‍ സാദിക് - 09495759782

4 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

പഴശ്ശി മണ്ണിലേക്കു സ്വാഗതം

Areekkodan | അരീക്കോടന്‍ said...

Sunil, See my post in http://wayanadblogacademy.blogspot.com/

എന്താ ഇപ്പോ വരാന്‍ തോന്നുന്നില്ലേ?എന്നാല്‍ ഇപ്പോ തന്നെ കുടുംബസമേതം ഒരുങ്ങിക്കോളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
ആബിദ്‌(അരീക്കോടന്‍) : 9447842699
സുനില്‍ ഫൈസല്‍: 9961077070
ജാഫര്‍ സാദിക്ക്‌:9495759782

ചിത്രകാരന്‍chithrakaran said...

പ്രചരണം ചൂടുപിടിക്കട്ടെ !!

വയനാട് ബ്ലോഗ് അക്കാദമിയില്‍ കോണ്ട്രിബ്യൂട്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന നിലവിലുള്ള ബ്ലോഗര്‍മാര്‍ അവരുടെ വിലാസവും,ഫോണ്‍ നംബറും,ഈ മെയിലും blogacademy@gmail.com ലേക്ക് അയക്കുക.

ajay bangalore said...

best wishes