Saturday, July 19, 2008

ബ്ലോഗക്കാദമിയുടെ സ്പോണ്‍സര്‍മാര്‍ ?

മലപ്പുറത്തെ മൈലേജ്‌ കണ്ട ചിലര്‍ ശില്‌പശാല സ്‌പോണ്‍സര്‍മാര്‍ ആര്‌? ശില്‌പശാലക്ക്‌ ഫണ്ടിങ്‌ എവിടെ നിന്ന്‌ എന്നീ വിഷയങ്ങളില്‍ ഗവേഷണം തുടങ്ങിയിരിക്കുന്നു. ശില്‌പശാല നടത്തുന്ന ഹാളിന്റെ മികവും സംഘാടനവും കണ്ട്‌ ബ്ലോഗ്‌ അക്കാദമിക്ക് ഭയങ്കര സെറ്റപ്പാണെന്നും ഇവര്‍ക്ക്‌ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നും ഫണ്ടിങ്‌ ഉണ്ടെന്നും തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‌. സുഹൃത്തുക്കളേ ഓരോ ശില്‌പശാല കഴിയുമ്പോഴും മുഖ്യ സംഘാടകരുടെ പോക്കറ്റുകളില്‍ നിന്ന്‌ നൂറും, ഇരുന്നൂറും, അഞ്ഞൂറും,ആയിരവും ചോരുകയാണ്‌. ഇങ്ങനെ അപ്‌നാ അപ്‌നാ ചെലവില്‍ എത്രകാലം ഭൂലോകത്തെ പോഷിപ്പിക്കും?. സ്വന്തം ഫണ്ടിങ്‌ അവസാനുപ്പിച്ചേ പറ്റൂ ..അല്ലെങ്കില്‍ ആവേശം മൂത്ത്‌ അക്കാദമിയെ വലിച്ചു കൊണ്ടോടുന്നവരുടെ ഇന്ധനവും ഒരു നാള്‍ നില്‍ക്കും. ബ്ലോഗ്‌ ശില്‌പശാലക്കെത്തുന്നവര്‍ പാവം ആദിവാസികളോ, ഗതിയില്ലാത്ത പാവങ്ങളോ, അശരണരോ അല്ല. ഭൂരിഭാഗവും മദ്ധ്യവര്‍ഗ്ഗക്കാര്‍. ജോലിക്കാരും റിട്ടയര്‍ ചെയ്‌തവരും.... പിന്നെ ഐ. ടി. തല്‌പരരും. തൊഴിലില്ലാ പടയെ പ്രതിനിധീകരിച്ചെത്തുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. മിടുക്കുള്ള ആര്‍ക്കും നാല്‌ കാശ്‌ വരുമാനത്തിന്‌ ഒരു മുട്ടുമില്ലാത്ത കാലമാണിത്‌. സര്‍ക്കാരുദ്യോഗവും നോക്കി വാപൊളിച്ച്‌ നില്‍ക്കുന്ന ചിലര്‍ മാത്രമാണ്‌ ഗതിമുട്ടിപ്പോകുന്നത്‌. പുതിയ തലമുറയ്‌ക്ക്‌ P.S.C ജ്വരം കുറഞ്ഞുവരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഇത്തവണത്തെ എല്‍.ഡി.സി. പരീക്ഷയ്‌ക്ക്‌ 12 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പാണ്‌ പി.എസ്‌.സി നടത്തിയത്‌. എന്നാല്‍ പതിനാല്‌ ജില്ലകളില്‍ നിന്നും മൊത്തം പത്ത്‌ ലക്ഷത്തില്‍ താഴെ അപേക്ഷകരേ ഉണ്ടായുള്ളൂ. പറഞ്ഞു കാടുകയറി. ഉദ്ദേശിച്ചത്‌ ശില്‌പശാലയ്‌ക്ക്‌ വരുന്നവരോട്‌ ഇരുപത്തിയഞ്ചോ അന്‍പതോ ഒരു കൈസഹായം വാങ്ങിയാല്‍ ബുദ്ധിമുട്ടില്ലാതെ ഹാള്‍ വാടക, മൈക്ക്‌, പ്രൊജെക്റ്റര്‍, ഡി.ടി.പി, ചായ, സി.ഡി ചെലവുകള്‍ ഒത്തു പോയ്‌ക്കോളും. ഗതിയില്ലാത്ത പാവങ്ങളോട്‌ വാങ്ങുകയും വേണ്ട.

സ്വന്തം കയ്യീന്നു കാശിറക്കി നേര്‍ച്ച ചോര്‍ വാരിവിളംബിയാല്‍ സ്വര്‍ഗ്ഗപൂന്തോപ്പില്‍ റിസര്‍വേഷന്‍ കിട്ടുമെന്ന് അക്കാദമി നടത്തിപ്പുകാരോട് ആരും പറഞ്ഞിട്ടുമില്ല.

ഞാന്‍ ബ്ലോഗ് അക്കാദമിയുമായി സഹകരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ :-

1. ഒരു ഭാരവാഹിയാകണമെന്ന് ആരും ഇതേവരെ പറഞ്ഞിട്ടില്ല. ഭാരവാഹി ചുമട് ഏതെങ്കിലും താങ്ങാന്‍ ആരെങ്കിലും പറയണ നിമിഷം കടപ്പുറത്തേക്ക് ഒരോട്ടാണ്.

2.കേരള ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍ ഭൂലോഗത്തെ ആകമാനം ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടാണ് ഇപ്പോള്‍ ജില്ലതോറും നടത്തുന്ന ചില ശില്പശാലക്ക് പോകുന്നത്. അതും സൌകര്യമുണ്ടെങ്കില്‍ മാത്രം. ചെല്ലാന്‍ പറഞ്ഞ് ഇതേവരെ ആരും നിര്‍ബന്ഡിച്ചിട്ടില്ല.

3. എനിക്കു രാഷ്ട്രീയത്തെ/മതത്തെ കുറിച്ച് വീക്ഷണം ഉണ്ട്. അക്കാ‍ദമി/ശില്പശാലാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം വിശ്വാസ ലൈനില്‍ കാര്യങ്ങള്‍ കൊണ്ടു വരാന്‍ ഞാന്‍ ശ്രമിക്കാറില്ല. ആരെങ്കിലും ആ ഉദ്ദേശത്തില്‍ ചരടു വലിക്കുന്നതായോ, കീഴാളര്‍ മേലാളര്‍ എന്നു പറഞ്ഞുള്ള തരം തിരിവു കാട്ടുന്നതായോ ഇതുവരെ അവുഭവപെട്ടിട്ടില്ല. അങ്ങനെ ഒരു പുക മണം അടിച്ചാല്‍ അപ്പോള്‍ തന്നെ മൂട്ടിലെ പൊടീം തട്ടി സ്തലം കാലിയാക്കും.

4.മതേതര ഇന്‍ഡ്യയില്‍ ജാതി മത രാഷ്ട്രീയ പേരില്‍ എന്തെല്ലമാണു അരങ്ങേറുന്നത്. എന്തുമാത്രം വിവേചനങ്ങളാണ്. അക്കാദമിയിലും ശില്പശാലയിലും സംഘാടകരായും പടിതാക്കളായും പല പല പല രാഷ്ട്രീയ , മത, വീക്ഷണം ഉള്ളവര്‍ വരുന്നു. ഏവര്‍ക്കും സ്വാഗതം. ആരുടേയും ജാതി/മതം/രാഷ്ട്രീയം/നിറം ചോദിച്ചല്ല ഹാളിലേക്കു കടത്താറ്. ആരെയും കെട്ടിയിടാറുമില്ല. ബോറടിക്കുന്നവന് എപ്പോള്‍ വേണേലും വണ്ടി തിരിച്ചു വിടാം.. അക്കാദമി പ്രവര്‍ത്തനങ്ങളില്‍ ഒരു തര വിവേചനവും ഇല്ല.

5.അക്കാദമിക്കുള്ള നിലവിലെ വിശാല ഫ്ലാറ്റ് ഫോം ആണ് എന്നെ അടുപ്പിച്ച ഘടകം. ആ ഫ്ലാറ്റ് ഫോറം വിഭാഗീയത പറഞ്ഞും ജാതി പറഞ്ഞും തകര്‍ക്കാന്‍ ചിലര്‍ പോസ്റ്റും കമന്റുകളും നല്‍കുന്നതു കണ്ടാണ് ഇതെഴുതിയത്. യുക്തിവാദിയായ ജബ്ബാര്‍ മാഷും മദ്രസാ അദ്ധ്യാപകനായ ശില്പശാലയില്‍ ഒരുമിക്കുന്നു. മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക മാത്രമാണു ലക് ഷ്യം. CPM,CON,BJP,NDF,IUML,SNDP,NSS,CPI,SOLIDARITTY,പരിഷത്ത്,അരാഷ്ട്രീയക്കാര്‍, അനാര്‍ക്കിസ്റ്റ്,യുക്തിവാദി തുടങ്ങിയ മലയാള നാട്ടിലെ പ്രസ്താനക്കാരൊക്കെ/തരക്കാരൊക്കെ സഹകരിക്കുന്നവരില്‍ ഉണ്ടാവാം. അതന്യേഷിക്കുകയും കണക്കെടുക്കുകയും ചെയ്യുന്നത് അക്കാദമി പ്രവര്‍ത്തനത്തിലുള്ളതല്ല. സംശയമുല്ലവര്‍ കേരള ബ്ലോഗ് അക്കാദമി നിലപാട് പേജ് നോക്കുമല്ലോ..

6.വ്യക്തി നിലപാടും ബ്ലോഗ് അക്കാദമി പ്രവര്‍ത്തനവും കൂട്ടികുഴക്കേണ്ടതില്ല. ബ്ലോഗര്‍ക്ക് അവന്റെ പോസ്റ്റില്‍ സ്വന്തം നിലപാടുറക്കെ പറയാം. പോസ്റ്റിനോട് എതിര്‍പ്പുള്ളവര്‍ അവിടെ കമന്റുക. എന്നാല്‍ അക്കാദമി കാര്യത്തില്‍ കീരിക്കും പാമ്പിനും കോഴിക്കും കുറുന്നരിക്കും aim ഒന്നു മാത്രം - മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക. ഇക്കാഴ്ചപ്പാട് നാട്ടിലധികം കാണാത്തതാണ്.

7.ഇന്ന മതത്തില്‍ ജനിച്ചു വീഴണേ എന്നു നമ്മളാരെങ്കിലും വാശി പിടിച്ചോ? ഞാന്‍ ജനിച്ച മതപ്രകാരം എനിക്കു സംവരണത്തിനു അര്‍ഹതയുണ്ട് + സച്ചാര്‍ കമ്മറ്റി ശുപാര്‍ശ കൂടി നടപ്പിലാവട്ടേ. എന്നിട്ടു വേണം അക്കാദമി നടത്തിപ്പിലും സംവരണം പതിച്ചു കിട്ടാന്‍ കൊടി പിടിക്കാന്‍..തമ്പ്രാക്കളായവരെയെല്ലാം ചവിട്ടി പുറത്താക്കി പൊടിപാറിക്കണം..ഇതു വെറും ഗീര്‍വാണം..ശില്പശാലക്കായി കൈ മെയ് മറന്നു നടക്കാന്‍ എന്നേക്കൊണ്ടാവില്ലെന്നു നല്ല ഉറപ്പുണ്ട്.

8.ചുരുക്കത്തില്‍ ബ്ലോഗ് അക്കാദമിയുമായുള്ള സഹകരണം മനസ്സിനു ഭാരമുണ്ടാക്കിയിട്ടില്ല.

Tuesday, July 15, 2008

മലപ്പുറത്തും കൊടിപാറി... 13 july 2008

ബ്ലോഗര്‍മാരില്‍ ചിത്രകാരനും, കണ്ണൂരാനും, കുറുമാനും, ഏറനാടനും,മൈനയും, മലബാറിയും, ജബ്ബാര്‍മാഷും,കുട്ടന്‍ മേനോനും, തോന്ന്യാസിയും, ശിവയും, വഹാബും, നിത്യനും ദ്രിശ്യനും, മന്‍സൂര്‍ നിലംബൂറും, വല്ല്യപുള്ളിയും, വല്ല്യോനും, മലപ്പുറാനും, രാജേഷും, സുനില്‍ കോടതിയുമെല്ലാം മലപ്പുറം കോട്ടപ്പടിയില്‍ ശില്പശാലക്ക് വന്നു ചേര്‍ന്നു. ചിലരെ വിട്ടു പോയിട്ടുണ്ടാകാം. ക്ഷമിക്കുക.. ചിലരൊക്കെ രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു.
അക്കാദമിയുടെ ജീവനാഡി
ഒരുക്കങ്ങള്‍ബ്ലോഗറിയാനുള്ള കൌതുകം ഔപചാരികതയില്ലാതെ..

റജിസ്ട്രേഷന്‍

ബ്ലോഗു മാഷ്

ബ്ലോഗു വാദ്ധ്യാന്മാര്‍

ആത്മപ്രശംസ
കണ്ണൂര്‍, കോഴിക്കോട്‌, തൃശൂര്‍, തിരുവനന്തപുരം, ശില്‌പ ശാലകള്‍ കഴിഞ്ഞ്‌ മലപ്പുറത്തെത്തിയപ്പോള്‍ അക്കാദമിയിലെ ട്യൂട്ടര്‍മാര്‍ക്കെല്ലാം ഒരു പാകത വന്നിരിക്കുന്നു.
സമയ ക്ലിപ്‌തത പാലിച്ച്‌ കൃത്യമായ ഷെഡ്യൂളിലാണ്‌ മലപ്പുറത്ത്‌പരിപാടികള്‍ നടന്നത്‌.
ഡി. പ്രദീപ്‌ കുമാറും, കണ്ണൂരാനും മികച്ച അധ്യാപകരായിരിക്കുന്നു.
ചിത്രകാരന്‍ ഡയലോഗിലൊക്കെ മിതത്വം വരുത്തി കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കാന്‍ പഠിച്ചു.
പങ്കാളിത്തം കൊണ്ടും മാധ്യമ ശ്രദ്ധയാലും കോഴിക്കോട്‌ ശില്‌പശാല മികച്ചതായെങ്കിലും നടത്തിപ്പിനും ക്ലാസ്സുകളിലും ചില നേരം വലിച്ചില്‍ അനുഭവപ്പെട്ടിരുന്നു.
കൃത്യം കൃത്യം പോയന്റുകള്‍ പറഞ്ഞാണ്‌ പ്രദീപ്‌ മാഷും, കണ്ണൂരാനും മലപ്പുറത്ത്‌ സംസാരിച്ചത്‌.


ബഷീര്‍ക്കയിപ്പോള്‍ പുലിയാണ്‌
കോഴിക്കോട്ടെ ശില്‌പശാലക്കെത്തിയ മദ്രസ്സ അധ്യാപകനായ ബഷീര്‍ക്ക മലപ്പുറത്ത്‌ സജീവമായിരുന്നു. പെരുത്ത്‌ സംശയം മൂത്ത മൂപ്പര്‌ ആരെയും വിടണ മട്ടില്ല. ബഷീര്‍ക്ക ഓത്തു പള്ളിയില്‍ ബ്ലോഗ്‌ ക്ലാസ്സ്‌ ആരംഭിക്കുന്ന കാലം വിദൂരമല്ല.

മലബാറി, കണ്ണൂരാന്‍,മലപ്പുറാന്‍


ജീവിതയാത്രയിലെ വഹാബും സാക്ഷി..
ഇനി യൂറ്റൂബില്‍ കാണാം..


focus to blog maash..


ബ്ലോഗ് ഹരിശ്രീ..കുന്നംകുളം ബ്രില്യന്‍സ് കോളേജ് വാദ്ധ്യാര്‍ ജലീല്‍..

കോളേജ് മാഷിന് ബ്ലോഗു മാഷുടെ ശിക്ഷണം..

കണ്ണു തള്ളണ്ടാ..പതുക്കെ ശരിയാവും..

ബ്ലോഗുശ്രീക്ക് ഒരാള്‍ കൂടി..

എവറസ്റ്റ് കൊടുമുടി കീഴടക്കാമെങ്കില്‍..ഭൂലോഗം അമ്മാനമാടാം..

രണ്ടു വാക്ക്..കുന്നംകുളം ഡൂപ്ലിക്കേറ്റല്ലാ മനസ്സുതുറന്നു പറയാണ്..SUCCESS..

ഇനി നിസ്സാരം..

പി.എല്‍. ശ്രീധരന്‍ പാറോക്കോട്

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസറായ ഇദ്ദേഹം ഇന്റര്‍നാഷണല്‍ പോയട്രി അവാര്‍ഡ്‌ ജേതാവാണ്‌. മയിലമ്മയ്‌ക്ക്‌, കറുത്ത പാട്ട്‌, നീളം കൂടിയ ചോദ്യം എന്നീ കവിതാ സമാഹാരങ്ങളുമുണ്ട്‌. മഴവില്ലിനോട്‌ എന്ന ബാലസാഹിത്യവും നവമാല്യം, ചിങ്ങനിലാവ്‌, ഓര്‍മ്മയില്‍, ലയഭാവമായ്‌, ശരണമന്ത്രങ്ങള്‍ എന്നീ ആല്‍ബങ്ങളുമുണ്ട്‌. 2007 ഒക്‌ടോബറില്‍ ബെല്‍ഗ്രേഡില്‍ നടന്ന ലോക കവി സമ്മേളന പ്രതിനിധിയായിരുന്നു. ഭൂലോകത്ത് ഒരു കവി സാനിദ്ധ്യം കൂടി ഉണ്ടായേക്കാം..


ഭൂലോഗത്ത് തകര കിളിര്‍ക്കുമോ?
വേനല്‍ തീയില്‍ കരിയാനുള്ളത്‌ എന്ന അടിക്കുറിപ്പോടെ തകര മാസിക ഇറക്കുന്ന ശൈലനാണിത്‌.

മഴയത്ത്‌ പൊട്ടിമുളച്ച്‌ വെയിലത്ത്‌ വാടിക്കരിയുന്ന തകര പോലെ തോന്നുമ്പോഴൊക്കെയാണ്‌ ഈ പുല്‍പറ്റക്കാരന്‍ തകരയിറക്കുന്നത്‌.
ഇഷ്‌ട പരിചയങ്ങള്‍ക്കെല്ലാം തപാല്‍ ചിലവ്‌ സ്വയം വഹിച്ച്‌ തകര അയക്കുകയും ചെയ്‌തു വരുന്നു.
പരസ്യ വരുമാനം ?തകര? യുടെ ഉദ്ദേശ്യ ലക്ഷ്യമേ അല്ല. തകര കൈപ്പറ്റി മാത്രം പരിചയമുള്ള ശൈലനെ മലപ്പുറം ബ്ലോഗ്‌ ശില്‌പശാലയില്‍ വെച്ചാണ്‌ ആദ്യമായി കാണുന്നത്‌.

ബ്ലോഗിന്റെ അനന്ത സാദ്ധ്യതകളെ കുറിച്ച്‌ പറഞ്ഞുള്ള കത്തികയറ്റി ശൈലനെ ഞാനങ്ങ്‌ വധിച്ചു ഒരുപാട്‌ നേരം......
“വെറുതെ വിടിഷ്‌ടാ....ഞാന്‍ ബ്ലോഗറാകാം സമ്മതിച്ചു.?“

തകര വേനല്‍ ചൂടില്‍ കരിഞ്ഞാലും ബ്ലോഗില്‍ തകര നട്ടാല്‍ ചത്തു മണ്ണടിഞ്ഞാലും ഭൂലോകത്തെ തകര വാടുകയോ ചിതലു തിന്നുകയോ ഇല്ല. ശൈലന്‌ സംഗതി തിരിഞ്ഞിട്ടുണ്ട്‌. നമുക്ക്‌ തകരയിലെ വിഭവങ്ങള്‍ക്കായി കാത്തിരിക്കാം
ഇവരാരപ്പാ?

പുലിയുടെ ക്യാപ്പ്‌ മുമ്പോട്ട്‌, പുപ്പുലിയുടെ ക്യാപ്പ്‌ പിറകോട്ട്‌, കഴുത്തില്‍ ക്യാമറ, ഒട്ടിയിരുപ്പ്‌, ഒട്ടിനടത്തം. ക്യാമറ ഫ്‌ളാഷ്‌ പടപടാന്ന്‌ മിന്നുന്നുണ്ടായിരുന്നു. ബൂലോകത്തെ ഈ സയാമിസ്‌ ഇരട്ടകള്‍ മലപ്പുറം ശില്‌പശാലയെ കൊഴുപ്പിക്കുന്നതില്‍ പങ്കുവഹിച്ചു.

വല്യോനും വല്യപുള്ളിയും


ഞങ്ങടെ പത്രാസ്‌
ഇത്‌ അക്കാദമി വക സ്വന്തം വണ്ടി.
സ്വന്തമെന്ന്‌ പറയാന്‍ ഇങ്ങനെ പല സെറ്റപ്പും ഇനി അക്കാദമിക്കുണ്ടാകും. ലക്ഷങ്ങള്‍ ഫണ്ടിലേക്ക്‌ വാഗ്‌ദാനം ചെയ്‌ത്‌ പണചാക്കുകളും ചില ഏജന്‍സികളും ക്യൂ നില്‍ക്കുകയാണ്‌.

ഞങ്ങള്‍ ഇനി ഒരു ശില്‌പശാല നടത്താന്‍ ലക്ഷങ്ങള്‍ റേറ്റ്‌ പറയാന്‍ പോകുകയാണ്‌.
ഇപ്പോള്‍ തന്നെ ശില്‌പശാലക്ക്‌ ആതിഥ്യമരുളി നൂറ്‌ നൂറ്‌ ഓഫറാണ്‌ വരുന്നത്‌. വിമര്‍ശക പരിശകള്‍ ചെവിയില്‍ നുള്ളിക്കോ.
സിംഗപ്പൂരിലെ മലയാളം സംഘം സ്‌പോണ്‍സര്‍ ചെയ്യുന്ന ബ്ലോഗ്‌ മീറ്റ്‌ അടുത്തെത്തി. സംഗതി കഴിഞ്ഞേ വിവരം ഭൂലോകരറിയൂ അല്ലെങ്കില്‍ പാര തുളഞ്ഞു കയറിയാലോ എന്ന പേടിയാണ്‌. ആറ്‌ പേര്‍ക്കുള്ള ഫ്‌ളൈറ്റ്‌ ടിക്കറ്റാണ്‌ വാഗ്‌ദാനമുള്ളത്‌.
സിഗപ്പൂര്‍ ട്രിപ്പില്‍ ഇടം കിട്ടാന്‍ അക്കാദമിക്കാര്‍ അടികൂടുമെന്ന്‌ ആരും കരുതണ്ട. ഒക്കെ ശാന്തമായി നടക്കും.
******************************************************************************
മ്യൂസിക് ബ്ലോഗ് ക്ലാസ്സില്‍ നോട്ടുകുറിക്കുന്ന മന്‍സൂര്‍..മഴത്തുള്ളികിലുക്കത്തില്‍ ഇനി സംഗീതവും കേള്‍ക്കാം..

സദസ്സിലെ സൌഹ്രുദം..

ഇവര്‍ രണ്ടു വീരന്മാരാണ് മലപ്പുറം മണ്ണില്‍ ബ്ലോഗുകൊടി നാട്ടാന്‍ കാരണക്കാര്‍..ശരിയാക്കിത്തരാം..

കോട്ടപ്പടി ഗ്രെയ്സ് ഹോട്ടലിലെ വളര്‍ത്തു മീനുമായി സല്ലപിക്കുന്ന ഇതള്‍നദി.

“ബ്ലോഗ് മീറ്റോ കൊള്ളാം..ഇവിടിങ്ങനെ പല തരികിട ഏര്‍പ്പാടും നടക്കാറുണ്ട്..”

‘ഇന്‍ഫോ കൈരളി’ അബ്ദു മാഷിന്റെ മകള്‍

ബബിള്‍ഗമെന്ന്‌ കേട്ടിട്ടുണ്ട്‌. ബ്ലോഗ്‌ പഞ്ചാര മിഠായിയാണെന്ന്‌ പറഞ്ഞാണ്‌ ഉപ്പ കൂട്ടിക്കൊണ്ടു വന്നത്‌.
ഈ ചേട്ടന്മാര്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ?

മടിക്കണ്ടാ പുറത്തേക്കു വരൂ മാഷേ..
അനോണിയായി അണിയറയില്‍ നില്‍ക്കാനായിരുന്നു താല്പര്യം..ശില്പശാല കാരണം ഇപ്പോ രംഗത്താണു സജീവം..

കുറുമാനും മന്‍സൂറും..

ശിവയും എസ്.കെ.ചെറുവത്തും

ഏറനാടന്‍ നടന്‍ കൂടിയാണ്..ശിവക്ക് ഒരു തമിഴ് ഫിലിംസ്റ്റാര്‍ ലുക്കുമുണ്ട്.ശിവ ബ്ലോഗുന്ന നേരം കൊണ്ട് ചെന്നൈക്കു വണ്ടി കയറൂ..രജനികാന്തിനു ഒരു പിന്മുറക്കാ‍രന്‍ ഭൂലോകത്തുനിന്നാവട്ടെ..

ഏറനാടന്‍ ബുധനാഴ്‌ച അബുദാബിക്ക്‌ പറക്കും. മന്‍സൂറും ഉടനെ ആകാശ സഞ്ചാരം നടത്തുമെന്നു പറയുന്നു. അന്നം തേടി ഭൂലോകത്തിന്റെ ഏതുമുനമ്പിലെത്തിയാലും ഭൂലോഗത്ത്‌ ഒരു മൗസ്‌ ക്ലിക്കിലൂടെ നമുക്കെന്തും സംവാദിക്കാമല്ലോ

ബ്ലോഗ് സൗഹൃദത്തിന്റെ ഊഷ്മളത
ശില്‌പശാലയ്‌ക്കൊത്തു ചേരുന്നവരുടെ സൗഹൃദ വേളകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ചിലരുടെ നല്ല ഓര്‍മ്മകളില്‍ ഒന്നായി മാറാം.

സദസ്സിലെ സൗഹൃദം

നിത്യന്‍ എല്ലായിടത്തും സാനിദ്ധ്യമറിയിക്കാറുണ്ട്. ബാംഗളൂര്‍ നിന്നും ദ്രിശ്യനും വന്നു പോയി..

മലബാറി, മൈന

പ്രവാസി മലയാളി സാന്നിദ്ധ്യം
അക്കാദമിയുടെ എല്ലാ ശില്‌പശാലകളും പ്രവാസി മലയാളികളുടെ സാന്നിദ്ധ്യംകൊണ്ട്‌ ധന്യമാകാറുണ്ട്‌.
പ്രവാസികളാണല്ലോ മലയാളം ബ്ലോഗിന്‌ പ്രചാരം ലഭിക്കാന്‍ ഹരിശ്രീ കുറിച്ചത്‌. കോഴിക്കോട്‌ വിശ്വപ്രഭയും, ഏറനാടനും തൃശൂര്‍ വിശ്വപ്രഭയും, തിരുവനന്തപുരത്ത്‌ ആലിഫും കാപ്പിലാനും, ഇവിടെ മലപ്പുറത്ത്‌ കൂറുമാനും കുട്ടന്‍ മേനോനും ഏറനാടനും മന്‍സൂര്‍ നിലമ്പൂറും എത്തിയിരുന്നു

തോന്ന്യാസി കുട്ടന്റെ ഹൃദയ വേദന
മലപ്പുറത്ത്‌ വെച്ച്‌ ഹൃദയം തുറന്ന തോന്ന്യാസി, ചൂണ്ടയില്‍ ആണ്ടിപ്പെട്ടിയിലെ തമിഴ്‌ പെണ്‍കുട്ടികളൊന്നും കൊത്തുന്നില്ലെന്ന്‌ സങ്കടപ്പെട്ടു. കല്യാണാലോചന അക്കാദമി ഏറ്റെടുത്താലോ? നമ്മുടെ കൂട്ടത്തിലെ ഇളമൈ പയ്യനല്ലേ...... തോന്ന്യാസിയുടെ മംഗല്യ ദിനം നമുക്ക്‌ ഉഗ്രന്‍ ബ്ലോഗു മീറ്റ്‌ ആക്കാം.

കുറുമാന്‍,മൈന,കണ്ണൂരാന്‍..

തോന്ന്യാക്ഷരങ്ങളുമായി ആണ്ടിപ്പെട്ടിയില്‍ നിന്ന്..

മഴത്തുള്ളീകിലുക്കം

പാരന്‍പര്യ വിഷചികിത്സക സര്‍പ്പഗന്ധിയുമായി

പച്ചക്കുതിരയിലൂടെയാണ് കുട്ടന്മേ‍നോന്‍ സംവദിക്കുന്നത്..
ഏറനാടന്‍ ചരിതങ്ങളുമായി..‍

ജബ്ബാര്‍ മാ‍ഷും യുക്തിവാദവും


പോസ്റ്ററുകളില്‍ ബ്ലോഗര്‍മാര്‍ക്ക്‌ വ്യത്യസ്ഥ വീക്ഷണവും നിലപാടുകളും ഉണ്ടാകാം. എന്നാല്‍ ബ്ലോഗുന്നവരുടെ കൂട്ടായ്‌മയ്‌ക്ക്‌ മറ്റെവിടെയും ഇല്ലാത്ത ഒരു ഊഷ്‌മളതയുണ്ട്‌. രാഷ്‌ട്രീയക്കാരുടേയും, മതങ്ങളുടേയും വിവധ ഓര്‍ഗനൈസേഷന്റേയും കൂട്ടായ്‌മകളിലും സെനിനാറുകളിലും പഠന ക്യാമ്പുകളിലും പഠനക്ലാസ്സുകളിലും ഒരേ ചുവയുള്ളവരാണ്‌ ഒത്തുകൂടാറുള്ളത്‌. എന്നാല്‍ ബ്ലോഗു കൂട്ടായ്‌മക്ക്‌ വിശാല പ്ലാറ്റ്‌ഫോമാണുള്ളത്‌. രാഷ്‌ട്രീയ/മത/ലിംഗ/വര്‍ണ്ണ/വര്‍ഗ്ഗ/ജാതി/ബഡാ ബ്ലോഗര്‍/ചോട്ടാ ബ്ലോഗര്‍ എന്ന തരംതിരിവില്ല. ഉദ്‌ഘാടനമില്ല, അദ്ധ്യക്ഷ പ്രസംഗമില്ല.

മണലാരണ്യത്തില്‍ തഴച്ചുവളര്‍ന്ന ചെറിക്കു വളരാന്‍ മലപ്പുറം മണ്ണിലും വളക്കൂറുണ്ട്‌.
ഐ.ടി. സാക്ഷരത നേടിയ മലപ്പുറം മനസ്സും ബ്ലോഗിലൂടെ ഭൂലോഗം കീഴടക്കുമെന്ന്‌ ഉറപ്പ്‌.
ശില്പശാല ദിവസം മലപ്പുറത്തെ ഒരു വീട്ടുമുറ്റത്തുനിന്നും എടുത്ത പടമാണിത്.