പ്രസ്സ്ക്ലബ്ബ് ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.. സ്വാഗതം, അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍, ബ്ലോഗിന്റെ പ്രസക്തി, സാധ്യതകള്‍, സിറ്റിസണ്‍ ജേണലിസം, മ്യൂസിക് ബ്ലോഗ്, കാര്‍ട്ടൂണ്‍ ബ്ലോഗ്, സ്വതന്ത്ര മലയാളം സോഫ്റ്റ്വെയര്, ബ്ലോഗാരംബം.. ഇവയൊക്കെയായിരുന്നു കാര്യപരിപാടിയിലെ വിഭവങ്ങള്‍.. ചിത്രകാരനും, വി.കെ.ആദര്‍ശും, അങ്കിളും , കേരള ഫാര്മെറും , അരുണും, ഡി.പ്രദീപ് കുമാറും, സജീവും സംസാരിച്ചു. സമയം അതിക്രമിച്ച് പരിപാടി താളം തെറ്റാതിരിക്കാന്‍ യാരിദ് ഒരു തുണ്ടുമായി ഇടക്കൊക്കെ സ്റ്റേജില്‍ കയറിയിറങ്ങി.. ചിത്രകാരന്+കണ്ണൂരാന്‍+വി.കെ.ആദര്‍ശ് +ഡി.പ്രദീപ് കുമാര്‍ + സജീവ് കൂട്ടായ്മ ശില്പ ശാലയില്‍ ഒത്തു ചേര്‍ന്നാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് മുഷിയില്ല. സമയ ക്ളിപ്തത നോക്കാതെ കസര്‍ത്ത് തുടരുന്നവര്‍ക്ക് ചുകപ്പു കാര്‍ഡ് കാണിക്കാന്‍ യാരിദ് നെ പ്പോലെ ഒരാളെ കണ്ടെത്തുകയും വേണം. അപ്പപ്പോള്‍ ഭൂലോകത്തെ വിവരമറിയിക്കാന്‍ ഒരു എക്സ്പേര്ടും നിര്‍ബന്ധമാണ്.. പിച്ചവെച്ചുനടക്കുന്നവര് പറ്റില്ല.. വി.കെ.ആദര്‍ശിന്റെ സിറ്റിസണ്‍ ജേണലിസം ക്ലാസ് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഇത്തിരി തീപ്പൊരി ഉള്ളവര്‍ക്ക് രക്തം തിളക്കും. എന്തെങ്കിലും ചെയ്യണമെന്ന് തോന്നും. ഭരണകൂ ടത്തിന്റെ, പകല്‍ മാന്യന് മാരുടെ, ഉദ്യോഗസ്ഥമൂരാച്ചികളുടെ ഉറക്കം കെടുത്തുന്ന ബ്ലോഗ് റിപ്പോര്‍ട്ടുകള്‍ വരും കാലത്തുണ്ടാകും.. നിങ്ങള്‍ ഈ ശില്പശാലയും കൊണ്ട് നടന്നാല്‍ ഭൂ ലോകം ചവറുകളെ കൊണ്ട് നിറയില്ലേ എന്നൊരാള്‍ നിര്ദോശമായി ചോദിച്ചു.. അവരോട് ഒറ്റ മറുപടിയെ ഉള്ളൂ.. ചവറുകള്‍ ഒരുപാട് ഉണ്ടാകും.. ബ്ലോഗില്‍ മാത്രമല്ല, അച്ചടിയിലും മറ്റ് എല്ലാ മേഖലയിലും നല്ലതും ചീത്തയും ഉണ്ടാകും.. നിലവാരം അളക്കാന്‍ എന്താണ് മാനദണ്ഡം? ഭാഷാ പോഷിണി ബ്ലോഗ് പതിപ്പിലെ ലേഖനങ്ങള്‍ വായിച്ചേ തീരൂ എന്നുറപ്പിച്ചാല്‍ കഷായം കുടിക്കും പോലെ വായിച്ചു തീര്‍ക്കാം.. എന്നാല്‍ മാതൃഭൂമി രണ്ടു ബ്ലോഗ് പതിപ്പുകളും ഒറ്റയിരുപ്പിന് വായിക്കാമല്ലോ..ഭാഷാപോഷിണിക്കെന്താ നിലവാരമില്ലേ? മഞ്ഞയായാലും, പച്ച്ചയായാലും,നീലയാലും,ചുകപ്പായാലും നിലനില്‍ക്കേണ്ടത് നില നില്ക്കും.. നമുക്ക് ഔപചാരികതയില്ല എന്നത് അറിയാതെയല്ല. എന്നാലും നൈജീരിയയില്‍ നിന്നൊക്കെ ലീവ് മുന്‍കൂട്ടി വാങ്ങി ശില്പശാലയുടെ കൂട്ടായ്മയിലേക്ക് ഓടിയെത്തുമ്പോള്‍ വെറുതെ അവരൊക്കെ വന്നു ചേര്‍ന്ന വിവരം ഒന്ന് വെളിപ്പെടുത്താമായിരുന്നു....ശില്പ ശാല നടക്കുമ്പോള്‍ ആഫ്രിക്കയില്‍ നിന്നും അവര്‍ കമന്റിട്ടാല്‍ വലിയ പ്രാധാന്യത്തോടെ ക്യാമ്പ് അംഗങ്ങളെ നമ്മള് വിവരം അറിയിക്കാറുണ്ടല്ലോ.. അവര്‍ സ്വന്തം ദേഹവുമായി ഓടി വരുമ്പോള്‍ ഒന്ന് പരിഗണിക്കാമായിരുന്നു.. അപ്പോള്‍ സ്വദേശത്ത് നിന്നും ഒരുപാട് ബ്ലോഗര്‍മാര്‍ വന്നിട്ടുണ്ടല്ലോ അവര്‍ക്കും പരിഗണന കൊടുക്കേണ്ടേ? എന്നാ മറുചോദ്യം ഉണ്ടാകുമെന്നറിയാം.. ഞാന്‍ ഉദ്ദേശിച്ചത് പ്രവാസികളായ മലയാളം ബ്ലോഗര്‍മാര്‍ വരുമ്പോള്‍, തുണ്ടു മായി ഒരാളെ അരികെ നിര്‍ത്തി രണ്ടേ രണ്ടു മിനുട്ട് നല്‍കുക എന്നതു മാത്രമാണ്...- അവര്‍ ഒന്നോ രണ്ടോ പേര് മാത്രമേ എത്തിപെടൂ.. ശില്പശാലയില് എത്തിപെട്ടവര്‍ക്ക് ഒരു കൌതുകം കൂടി ഉണ്ടാകും.. പത്ര വാര്‍ത്തയില്‍ അതെടുത്ത് കാണിക്കും.. അല്ലെങ്കില്‍ ചില സമ്മേളനങ്ങളില്‍ ചെയ്യുന്നപോലെ ഇടക്ക് റജിസട്രെഷന് റിപ്പോര്‍ട്ട് സ്ക്രൂട്ടിനി ചെയ്തു അവതരിപ്പിച്ചാലും മതി.. എവിടന്നു ആരൊക്കെ എത്തി എന്ന് റെജിസ്ടര്‍ ചെയ്യുമ്പോള്‍ അറിയാമല്ലോ.. സ്ക്രൂട്ടിനി ചുമതല ഒരാള്‍ എല്‍ക്കണമെന്നു മാത്രം. ഇതു ഒരു സ്വയം വിമര്‍ശനം കൂടി ആണ്. അക്കാദമി നടത്തിപ്പില്‍ അംഗമായ എനിക്കും അതിനു മുന്‍ കൈ എടുക്കാമായിരുന്നു..
ചിത്രങ്ങള്‍ -രജിസ്ട്രേഷന്, വി.കെ.ആദര്‍ശ് , അങ്കിള്‍ , കേരള ഫാര്‍മര്‍, സജീവ്, ബ്ലോഗാരംബം- ബി.ആര്, പി. ഭാസ്കര്‍, ആലിഫ്, ഉന്മേഷ്, ടി.കെ.കൊച്ചുനാരായണന്, അച്ചു ( അച്ചുവിന്റെ കൂടെ കേരള ബ്ലോഗ് അക്കാദമിയുടെ ജീവനാടിയായ അച്ചുവിന്റെ അച്ഛനും ഉണ്ട് )
പ്രസ്സ് ക്ലബ്ബ് റോഡരികില്‍ നട്ടുച്ചക്ക് മരങ്ങള്‍ നടുന്ന കരകൌശല വികസന കോര്പറേഷന് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യന് നംബൂതിരിയെയും ആണ് മക്കളെയും കണ്ടു. തിരുവല്ല പെരിങ്ങശ്ശേരി സ്വദേശിയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ നട്ട മരങ്ങള്‍ പ്രസ്സ് ക്ലബ്ബ് റോഡില്‍ വളര്‍ന്നു വരുന്നുണ്ട്. കാല വര്‍ഷത്തിനു തൊട്ടു മുന്‍പാണ് തൈകള്‍ നടുക. എളുപ്പം നനവില്‍ വേര് പിടിക്കുമല്ലോ. ഒരു മരം പത്തു ആണ് മക്കള്‍ക്ക് തുല്യ മാണെന്നാണല്ലോ .
14 comments:
ഈ പുളിമര തൈ വേര് പിടിച്ചു വളരട്ടെ ..തണല്‍ വിരിക്കട്ടെ ..
വളരെ ഉചിതമായിരിക്കുന്നു സുനില്‍.വളരെ നല്ല അവലോകനം. ആലിഫ്ഫിന്റെ സാന്നിദ്ധ്യത്തെ എടുത്തുപറഞ്ഞത് യുക്തമായി.കഴിയുമെങ്കില്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമിയില്‍ ഇതു റിപോസ്റ്റ് ചെയ്യുമല്ലോ.
നല്ല റിപ്പോര്‍ട്ട്!
കാലിലും മേത്തും ചെളിപുരണ്ടിട്ടും പുളിയിറങ്ങിയ വിരിപ്പുകണ്ടങ്ങളില് ഇളംചാലുതീര്ത്തുഴുതുമറിക്കുന്ന ഏറിന്റെ മുക്ര പോലെ....
സ്വയം ഉണ്ടും ഒപ്പമുള്ളോരെ ഊട്ടിയും തൊള്ളയിലും മോത്തും വറ്റും കൂട്ടാനും ഒട്ടിപ്പിടിച്ച് അന്യോന്യം കളിയാക്കിക്കെറുവിക്കുന്ന കുഞ്ഞുകുറുമ്പന്മാരുടെ കൊഞ്ചിക്കിലുങ്ങിച്ചിരിപോലെ..
ഇരുള്മക്കള്ക്കിടയിലൊരു വെളിച്ചത്തിന്റെ നാരുപോലെ...
നല്ല, കുളിരുള്ള, പൊള്ളുന്ന, ഒരു റിപ്പോര്‍ട്ട്.
:-)
നന്ദി സുനില്‍....
സുനിലെ..
അഭിനന്ദനങ്ങള്‍..കാഴ്ചപ്പാടിനോട് ഒട്ടും വിയോജിപ്പില്ലാട്ടൊ..
ഉപ്പില്ലാതെ കഞ്ഞികുടിച്ചാല്‍ ഒരു സുഖമുണ്ടാകില്ല പ്രഷറുള്ളവരും ആഹ്രഹിച്ചുപോകും അല്പം ഉപ്പ് ഉണ്ടായിരുന്നെങ്കില്‍..!
പുളിമരത്തില്‍ പുളി എറിഞ്ഞുവീഴ്ത്താന്‍ ചിലപ്പോള്‍ കൊഴിയൊ കല്ലൊ വന്നെന്നിരിക്കും അതെല്ലാം പൂക്കളായിത്തീര്ക്കണം എന്നാലെ ആ തണലിലിരിക്കുന്നവര്ക്ക് കുളിര്‍മ പകര്‍ന്നുകൊടുക്കുവാന്‍ പറ്റൂ..ഞാനൊരു തത്വ ജ്ഞാനിയായി..ഇനി സ്വാമിയാകാം സമാധിയാകാം..!
മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ശില്പശാലയില് വന്ന് നല്ലൊരു ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറും ആയതില്‍ അഭിമാനം തോന്നുന്നു. നേരിട്ട് പരിചയപ്പെടാന്‍] കഴിഞ്ഞതില്‍] അതിയായ സന്തോഷവും ഉണ്ട്. താങ്കളുടെ പോസ്റ്റ് മാനിക്കപ്പെടുന്നു ആദരിക്കപ്പെടുന്നു.
നന്നായി സുനില്‍ ... നല്ല നിര്‍ദ്ദേശങ്ങള്‍ , സ്വയം വിമര്‍ശനം , നല്ല ഭാഷ , നല്ല അവതരണം ...
ഒരുപാട് സ്നേഹത്തോടെയും അഭിനന്ദനങ്ങളോടെയും ,
കെ.പി.എസ്.
മാഷേ, നല്ല റിപ്പോര്‍ട്ട്.
ടെക്സ്റ്റിനോടൊപ്പം ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയട്ടെ. ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍, കമ്പോസ് മോഡിനേക്കാള്‍ നല്ലത് Edit Html മോഡാണ്. അവിടെ ചിത്രങ്ങള്‍ Html ടാഗുകളായാവും കാണപ്പെടുന്നത്. ഈ ടാഗുകള്ക്കിടയിലെ ലൈന്‍ സ്പേസിംഗ് മാത്രം മാറ്റിക്കൊണ്ട് എല്ലാ ചിത്രങ്ങളെയും ഒരേ പോലെ അടൂക്കിയെടുക്കാവുന്നതാണ്.
സത്യത്തില്‍ നൈജീരിയ ബ്ലോഗ്ഗറെ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ ശില്പശാലയില് പരിചയപ്പെടുത്തണമെന്ന് ഞാന്‍ പരിപാടി തുടങ്ങുന്നതിന് മുന്നെ തന്നെ മനസില്‍ കുറിച്ചിട്ടിരുന്നു, ഇദ്ദേഹത്തെ പരിചയപ്പെടുത്താന്‍ മറ്റോരു വ്യക്തിപരമായ കാര്യം കൂടി ബ്ലോഗര്‍ എന്നതിനോപ്പം എനിക്കുണ്ടായിരുന്നു. നൈജീരിയ മാഷും ഞാനും ഒരു കോളജിന്റെ സന്തതികളാണ്, അദ്ദേഹം ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയതിനും വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ ആ കലാലയ പടി ചവിട്ടിയതെങ്കിലും ഒരു കോളജ് എന്ന പവിത്രമായ ബന്ധം ഉണ്ടല്ലോ.
ബ്ലൊഗ് ശില്പശാല തുടങ്ങിയതിന് ശേഷം ഉള്ള പാച്ചിലിനിടയില്‍ ഞാന്‍ എങ്ങനെ യോ മറന്നു പോയി, ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. തിരുവനന്തപുരം ശില്പശാല നടത്താന്‍ സഹായിച്ചവരില്‍ ഈ വീഴ്ച പോസിറ്റീവായി എറ്റെടുക്കാന്‍ ഞാന്‍ തന്നെ യാണ് അര്‍ഹന്‍. സുനിലിന്റെ നല്ല റിപ്പോര്‍ട്ടിനും ഒപ്പമുള്ള സുന്ദരഫോട്ടോകള്ക്കും നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല.
എന്റെ മരം പദ്ധതിയെ ഒര്ക്കാനും (ജുണ് 5 പരിസ്ഥിതി ദിനമല്ലെ) വാലറ്റത്തെ മരച്ചിത്രത്തിനായി.
തികച്ചും വ്യക്തിപരമായ അതിശക്തമായ ഒരു പ്രതിഷേധമാണ് ഈ കുറിപ്പ്.
തിരുവനന്തപുരത്തെത്തുമോ എന്ന് ഞാന്‍ മൈനയോടു ചോദിച്ചിരുന്നു. ഇല്ലെന്നും പറഞ്ഞു. പക്ഷേ സുനില്‍ എത്തുമെന്ന് മൈന പറഞ്ഞില്ല. ഞാനവിടുണ്ടാകുമെന്നറിഞ്ഞിട്ടും പരിചയപ്പെടാനുള്ള വഴിതെളിക്കാന്‍ മൈന ശ്രമിക്കാതിരുന്നതിന്റെ കാരണം വ്യക്തമാകുന്നില്ല... സുനില്‍ അവിടെ എത്തുമെന്ന് എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും കണ്ടെത്തി കൂട്ടുകൂടുമായിരുന്നു.
അതോ ഇനി ഭാര്യക്കും ഭര്‍ത്താവിനും സൗഹൃദങ്ങളിലുള്പ്പെടെ രണ്ടു വഴി എന്നതാണോ ആവോ നിങ്ങളുടെ നയം. ഇങ്ങിനൊരു സുഹൃത്ത് മൈനക്ക് ഉണ്ടെന്ന് ഒരുപക്ഷെ സുനിലിനറിയില്ലായിരിക്കാം....
പ്രിയ വക്രബുദ്ധി, ഈ കമന്റ് കണ്ടപ്പോഴാണ് അങ്ങനെ ചോദിച്ചിരുന്നല്ലോ എന്ന് ഓര്‍ക്കുന്നതു തന്നെ. ഫോണ്‍ വിളിക്കുമ്പോള്‍ സുനില്‍ വരുന്നകാര്യം പറഞ്ഞിരുന്നില്ല. ഞാന്‍ പരീക്ഷ തിരക്കിലായിരുന്നു മാത്രമല്ല തിരുവനന്തപുരത്ത് വക്രബുദ്ധി ഉണ്ടെന്നകാര്യം മറന്നു പോവുകയും ചെയ്തി. സുനിലിന് ഞാന്‍ പറഞ്ഞ് അറിയാം. മുമ്പേ തന്നെ,. പക്ഷേ നേരിട്ട് പരിചയപ്പെടാനുള്ള സമയമായിട്ടുണ്ടാവില്ല. വിട്ടുപോയതിന് ക്ഷമിക്കുക
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി
അനന്തപുരിയിലെ ശില്പശാലയില് എത്താന്‍ കഴിഞ്ഞതിനാല്‍, ഞാനും ഇപ്പോള്‍ മലയാളത്തില്‍ ഏന്റെ ബ്ലോഗ്എഴുതാന് തുടങ്ങി.
അന്ന് പലരും പല കാര്യങ്ങളും സംസാരിച്ചു. എനിക്ക് തോന്നിയത്, എല്ലാവരും തന്നെ ബ്ലോഗിങ്ങ് ജേര്ണലിസതതിന്റെ ഒരു ഭാഗം മാത്രമായി കാണുന്നു എന്നാണ്.(ഏന്റെ തോന്നലാവാം). അങ്ങനെ എന്കില് ബ്ലോഗ് എഴുതുക എന്നത് തന്നെ സന്തോഷ ദായകം ആണ്. പക്ഷെ എന്നെപോലുള്ള മറ്റു ആളുകള്‍ക്ക് ബ്ലോഗിങ്ങ് എങ്ങനെ പ്രയോജനപ്പെടും? അതിന് ബ്ലോഗിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നുകൂടെ പറഞ്ഞു കൊടുത്താല്‍ കൊള്ളാം എന്ന് തോന്നുന്നു. അങ്ങനെ എന്കില് കൂടുതല്‍ ആളുകള്‍ മലയാളം ബ്ലോഗിങ്ങിലേക്ക് വരും എന്ന് തോന്നുന്നു.
ആശംസകള്‍
Post a Comment