Tuesday, July 15, 2008

മലപ്പുറത്തും കൊടിപാറി... 13 july 2008

ബ്ലോഗര്‍മാരില്‍ ചിത്രകാരനും, കണ്ണൂരാനും, കുറുമാനും, ഏറനാടനും,മൈനയും, മലബാറിയും, ജബ്ബാര്‍മാഷും,കുട്ടന്‍ മേനോനും, തോന്ന്യാസിയും, ശിവയും, വഹാബും, നിത്യനും ദ്രിശ്യനും, മന്‍സൂര്‍ നിലംബൂറും, വല്ല്യപുള്ളിയും, വല്ല്യോനും, മലപ്പുറാനും, രാജേഷും, സുനില്‍ കോടതിയുമെല്ലാം മലപ്പുറം കോട്ടപ്പടിയില്‍ ശില്പശാലക്ക് വന്നു ചേര്‍ന്നു. ചിലരെ വിട്ടു പോയിട്ടുണ്ടാകാം. ക്ഷമിക്കുക.. ചിലരൊക്കെ രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു.
അക്കാദമിയുടെ ജീവനാഡി
ഒരുക്കങ്ങള്‍



ബ്ലോഗറിയാനുള്ള കൌതുകം ഔപചാരികതയില്ലാതെ..

റജിസ്ട്രേഷന്‍

ബ്ലോഗു മാഷ്

ബ്ലോഗു വാദ്ധ്യാന്മാര്‍

ആത്മപ്രശംസ
കണ്ണൂര്‍, കോഴിക്കോട്‌, തൃശൂര്‍, തിരുവനന്തപുരം, ശില്‌പ ശാലകള്‍ കഴിഞ്ഞ്‌ മലപ്പുറത്തെത്തിയപ്പോള്‍ അക്കാദമിയിലെ ട്യൂട്ടര്‍മാര്‍ക്കെല്ലാം ഒരു പാകത വന്നിരിക്കുന്നു.
സമയ ക്ലിപ്‌തത പാലിച്ച്‌ കൃത്യമായ ഷെഡ്യൂളിലാണ്‌ മലപ്പുറത്ത്‌പരിപാടികള്‍ നടന്നത്‌.
ഡി. പ്രദീപ്‌ കുമാറും, കണ്ണൂരാനും മികച്ച അധ്യാപകരായിരിക്കുന്നു.
ചിത്രകാരന്‍ ഡയലോഗിലൊക്കെ മിതത്വം വരുത്തി കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കാന്‍ പഠിച്ചു.
പങ്കാളിത്തം കൊണ്ടും മാധ്യമ ശ്രദ്ധയാലും കോഴിക്കോട്‌ ശില്‌പശാല മികച്ചതായെങ്കിലും നടത്തിപ്പിനും ക്ലാസ്സുകളിലും ചില നേരം വലിച്ചില്‍ അനുഭവപ്പെട്ടിരുന്നു.
കൃത്യം കൃത്യം പോയന്റുകള്‍ പറഞ്ഞാണ്‌ പ്രദീപ്‌ മാഷും, കണ്ണൂരാനും മലപ്പുറത്ത്‌ സംസാരിച്ചത്‌.


ബഷീര്‍ക്കയിപ്പോള്‍ പുലിയാണ്‌
കോഴിക്കോട്ടെ ശില്‌പശാലക്കെത്തിയ മദ്രസ്സ അധ്യാപകനായ ബഷീര്‍ക്ക മലപ്പുറത്ത്‌ സജീവമായിരുന്നു. പെരുത്ത്‌ സംശയം മൂത്ത മൂപ്പര്‌ ആരെയും വിടണ മട്ടില്ല. ബഷീര്‍ക്ക ഓത്തു പള്ളിയില്‍ ബ്ലോഗ്‌ ക്ലാസ്സ്‌ ആരംഭിക്കുന്ന കാലം വിദൂരമല്ല.

മലബാറി, കണ്ണൂരാന്‍,മലപ്പുറാന്‍


ജീവിതയാത്രയിലെ വഹാബും സാക്ഷി..
ഇനി യൂറ്റൂബില്‍ കാണാം..


focus to blog maash..


ബ്ലോഗ് ഹരിശ്രീ..കുന്നംകുളം ബ്രില്യന്‍സ് കോളേജ് വാദ്ധ്യാര്‍ ജലീല്‍..

കോളേജ് മാഷിന് ബ്ലോഗു മാഷുടെ ശിക്ഷണം..

കണ്ണു തള്ളണ്ടാ..പതുക്കെ ശരിയാവും..

ബ്ലോഗുശ്രീക്ക് ഒരാള്‍ കൂടി..

എവറസ്റ്റ് കൊടുമുടി കീഴടക്കാമെങ്കില്‍..ഭൂലോഗം അമ്മാനമാടാം..

രണ്ടു വാക്ക്..കുന്നംകുളം ഡൂപ്ലിക്കേറ്റല്ലാ മനസ്സുതുറന്നു പറയാണ്..SUCCESS..

ഇനി നിസ്സാരം..

പി.എല്‍. ശ്രീധരന്‍ പാറോക്കോട്

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസറായ ഇദ്ദേഹം ഇന്റര്‍നാഷണല്‍ പോയട്രി അവാര്‍ഡ്‌ ജേതാവാണ്‌. മയിലമ്മയ്‌ക്ക്‌, കറുത്ത പാട്ട്‌, നീളം കൂടിയ ചോദ്യം എന്നീ കവിതാ സമാഹാരങ്ങളുമുണ്ട്‌. മഴവില്ലിനോട്‌ എന്ന ബാലസാഹിത്യവും നവമാല്യം, ചിങ്ങനിലാവ്‌, ഓര്‍മ്മയില്‍, ലയഭാവമായ്‌, ശരണമന്ത്രങ്ങള്‍ എന്നീ ആല്‍ബങ്ങളുമുണ്ട്‌. 2007 ഒക്‌ടോബറില്‍ ബെല്‍ഗ്രേഡില്‍ നടന്ന ലോക കവി സമ്മേളന പ്രതിനിധിയായിരുന്നു. ഭൂലോകത്ത് ഒരു കവി സാനിദ്ധ്യം കൂടി ഉണ്ടായേക്കാം..


ഭൂലോഗത്ത് തകര കിളിര്‍ക്കുമോ?
വേനല്‍ തീയില്‍ കരിയാനുള്ളത്‌ എന്ന അടിക്കുറിപ്പോടെ തകര മാസിക ഇറക്കുന്ന ശൈലനാണിത്‌.

മഴയത്ത്‌ പൊട്ടിമുളച്ച്‌ വെയിലത്ത്‌ വാടിക്കരിയുന്ന തകര പോലെ തോന്നുമ്പോഴൊക്കെയാണ്‌ ഈ പുല്‍പറ്റക്കാരന്‍ തകരയിറക്കുന്നത്‌.
ഇഷ്‌ട പരിചയങ്ങള്‍ക്കെല്ലാം തപാല്‍ ചിലവ്‌ സ്വയം വഹിച്ച്‌ തകര അയക്കുകയും ചെയ്‌തു വരുന്നു.
പരസ്യ വരുമാനം ?തകര? യുടെ ഉദ്ദേശ്യ ലക്ഷ്യമേ അല്ല. തകര കൈപ്പറ്റി മാത്രം പരിചയമുള്ള ശൈലനെ മലപ്പുറം ബ്ലോഗ്‌ ശില്‌പശാലയില്‍ വെച്ചാണ്‌ ആദ്യമായി കാണുന്നത്‌.

ബ്ലോഗിന്റെ അനന്ത സാദ്ധ്യതകളെ കുറിച്ച്‌ പറഞ്ഞുള്ള കത്തികയറ്റി ശൈലനെ ഞാനങ്ങ്‌ വധിച്ചു ഒരുപാട്‌ നേരം......
“വെറുതെ വിടിഷ്‌ടാ....ഞാന്‍ ബ്ലോഗറാകാം സമ്മതിച്ചു.?“

തകര വേനല്‍ ചൂടില്‍ കരിഞ്ഞാലും ബ്ലോഗില്‍ തകര നട്ടാല്‍ ചത്തു മണ്ണടിഞ്ഞാലും ഭൂലോകത്തെ തകര വാടുകയോ ചിതലു തിന്നുകയോ ഇല്ല. ശൈലന്‌ സംഗതി തിരിഞ്ഞിട്ടുണ്ട്‌. നമുക്ക്‌ തകരയിലെ വിഭവങ്ങള്‍ക്കായി കാത്തിരിക്കാം
ഇവരാരപ്പാ?

പുലിയുടെ ക്യാപ്പ്‌ മുമ്പോട്ട്‌, പുപ്പുലിയുടെ ക്യാപ്പ്‌ പിറകോട്ട്‌, കഴുത്തില്‍ ക്യാമറ, ഒട്ടിയിരുപ്പ്‌, ഒട്ടിനടത്തം. ക്യാമറ ഫ്‌ളാഷ്‌ പടപടാന്ന്‌ മിന്നുന്നുണ്ടായിരുന്നു. ബൂലോകത്തെ ഈ സയാമിസ്‌ ഇരട്ടകള്‍ മലപ്പുറം ശില്‌പശാലയെ കൊഴുപ്പിക്കുന്നതില്‍ പങ്കുവഹിച്ചു.

വല്യോനും വല്യപുള്ളിയും


ഞങ്ങടെ പത്രാസ്‌
ഇത്‌ അക്കാദമി വക സ്വന്തം വണ്ടി.
സ്വന്തമെന്ന്‌ പറയാന്‍ ഇങ്ങനെ പല സെറ്റപ്പും ഇനി അക്കാദമിക്കുണ്ടാകും. ലക്ഷങ്ങള്‍ ഫണ്ടിലേക്ക്‌ വാഗ്‌ദാനം ചെയ്‌ത്‌ പണചാക്കുകളും ചില ഏജന്‍സികളും ക്യൂ നില്‍ക്കുകയാണ്‌.

ഞങ്ങള്‍ ഇനി ഒരു ശില്‌പശാല നടത്താന്‍ ലക്ഷങ്ങള്‍ റേറ്റ്‌ പറയാന്‍ പോകുകയാണ്‌.
ഇപ്പോള്‍ തന്നെ ശില്‌പശാലക്ക്‌ ആതിഥ്യമരുളി നൂറ്‌ നൂറ്‌ ഓഫറാണ്‌ വരുന്നത്‌. വിമര്‍ശക പരിശകള്‍ ചെവിയില്‍ നുള്ളിക്കോ.
സിംഗപ്പൂരിലെ മലയാളം സംഘം സ്‌പോണ്‍സര്‍ ചെയ്യുന്ന ബ്ലോഗ്‌ മീറ്റ്‌ അടുത്തെത്തി. സംഗതി കഴിഞ്ഞേ വിവരം ഭൂലോകരറിയൂ അല്ലെങ്കില്‍ പാര തുളഞ്ഞു കയറിയാലോ എന്ന പേടിയാണ്‌. ആറ്‌ പേര്‍ക്കുള്ള ഫ്‌ളൈറ്റ്‌ ടിക്കറ്റാണ്‌ വാഗ്‌ദാനമുള്ളത്‌.
സിഗപ്പൂര്‍ ട്രിപ്പില്‍ ഇടം കിട്ടാന്‍ അക്കാദമിക്കാര്‍ അടികൂടുമെന്ന്‌ ആരും കരുതണ്ട. ഒക്കെ ശാന്തമായി നടക്കും.
******************************************************************************
മ്യൂസിക് ബ്ലോഗ് ക്ലാസ്സില്‍ നോട്ടുകുറിക്കുന്ന മന്‍സൂര്‍..മഴത്തുള്ളികിലുക്കത്തില്‍ ഇനി സംഗീതവും കേള്‍ക്കാം..

സദസ്സിലെ സൌഹ്രുദം..

ഇവര്‍ രണ്ടു വീരന്മാരാണ് മലപ്പുറം മണ്ണില്‍ ബ്ലോഗുകൊടി നാട്ടാന്‍ കാരണക്കാര്‍..ശരിയാക്കിത്തരാം..

കോട്ടപ്പടി ഗ്രെയ്സ് ഹോട്ടലിലെ വളര്‍ത്തു മീനുമായി സല്ലപിക്കുന്ന ഇതള്‍നദി.

“ബ്ലോഗ് മീറ്റോ കൊള്ളാം..ഇവിടിങ്ങനെ പല തരികിട ഏര്‍പ്പാടും നടക്കാറുണ്ട്..”

‘ഇന്‍ഫോ കൈരളി’ അബ്ദു മാഷിന്റെ മകള്‍

ബബിള്‍ഗമെന്ന്‌ കേട്ടിട്ടുണ്ട്‌. ബ്ലോഗ്‌ പഞ്ചാര മിഠായിയാണെന്ന്‌ പറഞ്ഞാണ്‌ ഉപ്പ കൂട്ടിക്കൊണ്ടു വന്നത്‌.
ഈ ചേട്ടന്മാര്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ?

മടിക്കണ്ടാ പുറത്തേക്കു വരൂ മാഷേ..
അനോണിയായി അണിയറയില്‍ നില്‍ക്കാനായിരുന്നു താല്പര്യം..ശില്പശാല കാരണം ഇപ്പോ രംഗത്താണു സജീവം..

കുറുമാനും മന്‍സൂറും..

ശിവയും എസ്.കെ.ചെറുവത്തും

ഏറനാടന്‍ നടന്‍ കൂടിയാണ്..ശിവക്ക് ഒരു തമിഴ് ഫിലിംസ്റ്റാര്‍ ലുക്കുമുണ്ട്.ശിവ ബ്ലോഗുന്ന നേരം കൊണ്ട് ചെന്നൈക്കു വണ്ടി കയറൂ..രജനികാന്തിനു ഒരു പിന്മുറക്കാ‍രന്‍ ഭൂലോകത്തുനിന്നാവട്ടെ..

ഏറനാടന്‍ ബുധനാഴ്‌ച അബുദാബിക്ക്‌ പറക്കും. മന്‍സൂറും ഉടനെ ആകാശ സഞ്ചാരം നടത്തുമെന്നു പറയുന്നു. അന്നം തേടി ഭൂലോകത്തിന്റെ ഏതുമുനമ്പിലെത്തിയാലും ഭൂലോഗത്ത്‌ ഒരു മൗസ്‌ ക്ലിക്കിലൂടെ നമുക്കെന്തും സംവാദിക്കാമല്ലോ

ബ്ലോഗ് സൗഹൃദത്തിന്റെ ഊഷ്മളത
ശില്‌പശാലയ്‌ക്കൊത്തു ചേരുന്നവരുടെ സൗഹൃദ വേളകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ചിലരുടെ നല്ല ഓര്‍മ്മകളില്‍ ഒന്നായി മാറാം.

സദസ്സിലെ സൗഹൃദം

നിത്യന്‍ എല്ലായിടത്തും സാനിദ്ധ്യമറിയിക്കാറുണ്ട്. ബാംഗളൂര്‍ നിന്നും ദ്രിശ്യനും വന്നു പോയി..

മലബാറി, മൈന

പ്രവാസി മലയാളി സാന്നിദ്ധ്യം
അക്കാദമിയുടെ എല്ലാ ശില്‌പശാലകളും പ്രവാസി മലയാളികളുടെ സാന്നിദ്ധ്യംകൊണ്ട്‌ ധന്യമാകാറുണ്ട്‌.
പ്രവാസികളാണല്ലോ മലയാളം ബ്ലോഗിന്‌ പ്രചാരം ലഭിക്കാന്‍ ഹരിശ്രീ കുറിച്ചത്‌. കോഴിക്കോട്‌ വിശ്വപ്രഭയും, ഏറനാടനും തൃശൂര്‍ വിശ്വപ്രഭയും, തിരുവനന്തപുരത്ത്‌ ആലിഫും കാപ്പിലാനും, ഇവിടെ മലപ്പുറത്ത്‌ കൂറുമാനും കുട്ടന്‍ മേനോനും ഏറനാടനും മന്‍സൂര്‍ നിലമ്പൂറും എത്തിയിരുന്നു

തോന്ന്യാസി കുട്ടന്റെ ഹൃദയ വേദന
മലപ്പുറത്ത്‌ വെച്ച്‌ ഹൃദയം തുറന്ന തോന്ന്യാസി, ചൂണ്ടയില്‍ ആണ്ടിപ്പെട്ടിയിലെ തമിഴ്‌ പെണ്‍കുട്ടികളൊന്നും കൊത്തുന്നില്ലെന്ന്‌ സങ്കടപ്പെട്ടു. കല്യാണാലോചന അക്കാദമി ഏറ്റെടുത്താലോ? നമ്മുടെ കൂട്ടത്തിലെ ഇളമൈ പയ്യനല്ലേ...... തോന്ന്യാസിയുടെ മംഗല്യ ദിനം നമുക്ക്‌ ഉഗ്രന്‍ ബ്ലോഗു മീറ്റ്‌ ആക്കാം.

കുറുമാന്‍,മൈന,കണ്ണൂരാന്‍..

തോന്ന്യാക്ഷരങ്ങളുമായി ആണ്ടിപ്പെട്ടിയില്‍ നിന്ന്..

മഴത്തുള്ളീകിലുക്കം

പാരന്‍പര്യ വിഷചികിത്സക സര്‍പ്പഗന്ധിയുമായി

പച്ചക്കുതിരയിലൂടെയാണ് കുട്ടന്മേ‍നോന്‍ സംവദിക്കുന്നത്..
ഏറനാടന്‍ ചരിതങ്ങളുമായി..‍

ജബ്ബാര്‍ മാ‍ഷും യുക്തിവാദവും


പോസ്റ്ററുകളില്‍ ബ്ലോഗര്‍മാര്‍ക്ക്‌ വ്യത്യസ്ഥ വീക്ഷണവും നിലപാടുകളും ഉണ്ടാകാം. എന്നാല്‍ ബ്ലോഗുന്നവരുടെ കൂട്ടായ്‌മയ്‌ക്ക്‌ മറ്റെവിടെയും ഇല്ലാത്ത ഒരു ഊഷ്‌മളതയുണ്ട്‌. രാഷ്‌ട്രീയക്കാരുടേയും, മതങ്ങളുടേയും വിവധ ഓര്‍ഗനൈസേഷന്റേയും കൂട്ടായ്‌മകളിലും സെനിനാറുകളിലും പഠന ക്യാമ്പുകളിലും പഠനക്ലാസ്സുകളിലും ഒരേ ചുവയുള്ളവരാണ്‌ ഒത്തുകൂടാറുള്ളത്‌. എന്നാല്‍ ബ്ലോഗു കൂട്ടായ്‌മക്ക്‌ വിശാല പ്ലാറ്റ്‌ഫോമാണുള്ളത്‌. രാഷ്‌ട്രീയ/മത/ലിംഗ/വര്‍ണ്ണ/വര്‍ഗ്ഗ/ജാതി/ബഡാ ബ്ലോഗര്‍/ചോട്ടാ ബ്ലോഗര്‍ എന്ന തരംതിരിവില്ല. ഉദ്‌ഘാടനമില്ല, അദ്ധ്യക്ഷ പ്രസംഗമില്ല.





മണലാരണ്യത്തില്‍ തഴച്ചുവളര്‍ന്ന ചെറിക്കു വളരാന്‍ മലപ്പുറം മണ്ണിലും വളക്കൂറുണ്ട്‌.
ഐ.ടി. സാക്ഷരത നേടിയ മലപ്പുറം മനസ്സും ബ്ലോഗിലൂടെ ഭൂലോഗം കീഴടക്കുമെന്ന്‌ ഉറപ്പ്‌.
ശില്പശാല ദിവസം മലപ്പുറത്തെ ഒരു വീട്ടുമുറ്റത്തുനിന്നും എടുത്ത പടമാണിത്.

26 comments:

Anonymous said...

ഐ.ടി. സാക്ഷരത നേടിയ മലപ്പുറം മനസ്സും ബ്ലോഗിലൂടെ ഭൂലോഗം കീഴടക്കുമെന്ന്‌ ഉറപ്പ്‌.

അനില്‍@ബ്ലോഗ് // anil said...

വരാനാവാത്തതിന്റെ കുറവു തീര്‍ന്നു.
സത്യത്തില്‍ ഇതാണു നല്ലതു,
ഒളിഞ്ഞു നോക്കിയിരിക്കുക !!

Shaf said...

ഐ.ടി. സാക്ഷരത നേടിയ മലപ്പുറം മനസ്സും ബ്ലോഗിലൂടെ ഭൂലോഗം കീഴടക്കുമെന്ന്‌ ഉറപ്പ്‌.

thanks for sharing photoz

chithrakaran ചിത്രകാരന്‍ said...

പ്രിയ ദുഷ്ടന്‍ സുനിലേ,
കസറി !! എപ്പഴാ ഇതെല്ലാം ഒപ്പിച്ചേ ?
വീക്ഷണകോണിന്റെ പുതുമ അതിരസകരം !! ഇതിന്റെ ഒരു ലിങ്ക് മലപ്പുറം ബ്ലോഗിലും ഇടുമല്ലോ.
ബാഗ്ലൂരിലുള്ള സുകുമാരേട്ടനെ ഫോണില്‍ ബന്ധപ്പേടാറുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു സര്‍ജ്ജറിയുടെ അനിവാര്യതയായി വളര്‍ന്നിരിക്കുന്നു എന്നാണ് പറഞ്ഞത്. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നു.അതൊന്നുമറിയാതെയാണ് നമ്മള്‍ ബ്ലോഗില്‍ കമന്റെഴുതുക.
സസ്നേഹം.

കുഞ്ഞന്‍ said...

സുനില്‍ മാഷെ..

മലപ്പുറം ശില്പശാലയെപ്പറ്റി വാന്‍ പോസ്റ്റുകളില്‍ ഏറ്റവും നല്ലത്..!

നന്ദിയുണ്ട്...

സ്നേഹപൂര്‍വ്വം

Ranjith chemmad / ചെമ്മാടൻ said...

എല്ലാവരെയും ഇങ്ങനെ ഇവിടെയിരുന്ന്
കാണാന്‍ കഴിഞ്ഞതില്‍
അതിയായ സന്തോഷം
ആശംസകള്‍
-- ഒരു മലപ്പുറം ജില്ലക്കാരന്‍

ഇട്ടിമാളു അഗ്നിമിത്ര said...

നല്ല വിവരണം .. ചിത്രങ്ങളും..

Anonymous said...

ചിത്രകാരന്റെ ഫോട്ടോ കണ്ട് കണ്ണു നിറഞ്ഞു!
അയാളെന്നാത്തിനാ എപ്പോളും, ആരു പ്രസംഗിക്കുമ്പോഴും വേദിയില്‍? അപ്പോ ബ്ലോഗ് അക്കാദമി അങ്ങേരടെ സ്ഥാപനാ? എന്നാലിനി സൂക്ഷിക്കണം...പച്ചമലയാള പ്രസ്ഥാന മഹവിഷ്ണുവാ..എപ്പഴാ മുണ്ട് പൊക്കണേന്ന് പറയാന്‍ പറ്റില്ല.
കുട്ടന്മേനോനും രാഗേഷ് മേനോനും ചിത്രകാരനു മുന്‍പിലോ? ബെസ്റ്റ്!
മുന്നില്‍‍ ചിരിയാണെങ്കിലും ഉള്ളില്‍ കഴുവേറീ, നായര്‍ വേശ്യകളുടെ പാരമ്പര്യം, നമ്പൂതിരിമാരുടെ ഉച്ചിഷ്ടം എന്നൊക്കെയാവും മനസ്സില്‍.

ഈ ജാതി ഭ്രാന്തന്റെ സെറ്റപ്പില്‍ പോകാന്‍ നിങ്ങക്ക് നാണമില്ലേ ബൂലോഗരേ?
അവന്റ.... അക്കാദമി. ആദ്യം മനസ്സ് നന്നാക്കാന്‍ നോക്ക്.

തോന്ന്യാസി said...

സുനില്‍ മാഷേ പോസ്റ്റങ്ങ്ട്ട് കസറീന്ന് പറഞ്ഞാ മതീല്ലോ

പിന്നെ നമ്മടെ ഹൃദയവേദനേടെ കാര്യം ഒന്നൂടെ ഒറക്കെ പറഞ്ഞോളീം......

ആരെങ്കിലും പ്രൊപ്പോസലുമായി വന്നാലോ? യേത്???????

ഓ.ടോ: പ്രിയ അനോണി... ബ്ലോഗ് അക്കാദമി ചിത്രകാരന്റേത് മാത്രമല്ല ഓരോ ബ്ലോഗര്‍മാരുടേതും കൂടെയാണ്. (താങ്കളുള്‍പ്പെടെ) പിന്നെ താങ്കള്‍ പറഞ്ഞ രാഗേഷ് നായരുടേം കുട്ടന്മേനോന്റേം കാര്യം സൌഹൃദങ്ങള്‍ക്കിടയില്‍ ആദര്‍ശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സ്ഥാനമില്ലെന്നോര്‍ക്കുക

chithrakaran ചിത്രകാരന്‍ said...

ജാതി ഭ്രാന്തനായ അനോണി ഭൂലോക നായന്‍‌മാരെ സംഘടിപ്പിക്കുന്ന വര്‍ഗ്ഗീയവാദിയാണെന്നു തോന്നുന്നു.ദേവകി നിലയങ്ങോടിന്റെ എച്ചില്‍ എന്നൊരു പോസ്റ്റിട്ടിരുന്നു.അതിന്റെ കലിപ്പായിരിക്കണം അനോണിക്ക് വൃണം വികാരപ്പെടാന്‍ കാരണമാക്കിയത്.
ചിത്രകാരന്‍ മനുഷ്യരെ മത്രമേ ശില്‍പ്പശാലയില്‍ കണ്ടുള്ളു.ജാതിഭ്രാന്തന്മാര്‍ ആരുമുണ്ടായിരുന്നില്ല.

Anonymous said...

ഈ ഫോട്ടോ എടുത്ത സുനിലെവിടെ? ഒരു ഫോട്ടോ കൊടുക്കണേ..ഓരോരുത്തരുടേയും ലിങ്ക്‌ കൊടുത്തത്‌ നന്നായി.

മാവേലി കേരളം said...

രണ്ടാഴ്ച്ച ബ്ലോഗില്‍ നിന്ന് വിട്ടു നിന്നതുകൊണ്ട് മലപ്പുറം ബ്ലോഗ്അക്കാദമിയേക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ ഈ ചിത്രങ്ങളും വിവരണങ്ങളും മലപ്പുറം അക്കദമിയേക്കുറിച്ചൊരു നല്ല അറിവു തരുന്നു.

asdfasdf asfdasdf said...

അനോനി(?), മലപ്പുറത്തേക്ക് ഞങ്ങള്‍ പോയത് ചിത്രകാരനെ മാത്രം കാണാനല്ല, ബ്ലോഗ് അക്കാദമിക്ക് എല്ലാവിധ പിന്തുണയും സഹകരണങ്ങളും നല്‍കാനാണ്. അതില്‍ ഒരു രാഷ്ട്രീയവും ഇല്ല. ബ്ലോഗ് അക്കാദമിയും ചിത്രകാരന്റെ രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

Anonymous said...

എടോ ചിത്രകാര
നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജാതി തിമിരം ബാധിച്ചിരിക്കുന്നത് നിന്റെ കണ്ണുകളിലാണ്. ഫുള്‍കൈ ഷര്‍ട്ടിട്ടാലും കണ്ണട വെച്ചാലും, കാറോടിച്ചാലും മനുഷ്യന്‍ പുരോഗമിക്കണമെന്നില്ല. താന്‍ തന്നെ ഉദാഹരണം.
നായന്മാരെയെല്ലാം തെറീ വിളിച്ച് തന്റെ ജാതി പണ്ട് ബുദ്ധസന്യാസിമാരായിരുന്നു, മറ്റേതായിരുന്നു, മറിച്ചേതായിരുന്നു, പോരാളികളായിരുന്നു എന്നൊക്കെ പുലമ്പി ബൂലോഗത്തില്‍ ജാതി ഗ്രൂപ്പ് കളിക്കുന്നത് നീ തന്നെയാണെടോ.ഉണ്ടല്ലോ, രണ്ട് മൂന്ന് എണ്ണം ജാതി ഗ്രൂപ്പില്‍ ഗ്വാ ഗ്വാ വിളിക്കാന്‍!
അല്ലാതെ കുടുംബത്തില്‍ പിറന്ന ഒരുത്തനും ഇവിടെ ജാതി കളിക്കാന്‍ നോക്കിയിട്ടില്ല-അത് നായരായാലും പുലയനായാലും ഈഴവനായാലും. ജാതി വേണ്ടെന്ന് തോന്നാന്‍ കുടുംബത്തില്‍ പിറക്കണം, ഏത് ജാതിയായാലും.
(നായന്മാരെ സംഘടിപ്പിക്കാന്‍ ഞാന്‍..ഹഹ..ബൂലോഗത്തില്‍ ഭൂരിഭാഗത്തിനും വേറെ പണിയുണ്ടടേ..തന്നെപ്പോലെ നാഴികക്ക് നാല്പത് വട്ടം നായന്മാരെ കുറിച്ചോര്‍ത്ത് അര്‍ശ്ശസ് തള്ളിക്കാന്‍ നേരമില്ല)

nandakumar said...

:-)
വളരെ നല്ല വിവരണം. ഒരു ന്യൂസ് റിപ്പോര്‍ട്ട് അത്യന്തം രസകരമായി വായിക്കുന്നത് ഇതാദ്യമാണ്. (ബബിള്‍ഗമെന്ന് കേട്ടിട്ടുണ്ട്..ബോഗിങ്ങ് പഞ്ചാരമിട്ടായി...ഹ ഹ! അത് കലക്കി)
സംഘാടകര്‍ക്കും വന്നെത്തിയവര്‍ക്കും സുനിലിനും അഭിനന്ദനങ്ങള്‍ ആശംസകള്‍.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

എന്റമ്മേ..
പുലികളൊക്കെ വന്നിരുന്നല്ലേ...
ഞാനില്ലയെന്ന
ഒറ്റക്കുറവേയുള്ളൂവെന്ന്‌ സാരം:)
അല്ല മാഷേ...
എന്നാ പടങ്ങളാ..
ഈ എടുത്തുവച്ചിരിക്കുന്നത്‌..
ഒരു ലോഡ്‌ കസറന്‍
ഫോട്ടോകള്‍ അങ്ങ്‌
പോസ്റ്റിയിട്ടുണ്ടല്ലോ..
അതിനിടെ പാവം
ചിത്രകാരനിട്ട്‌ ഒരു താങ്ങും... കൊള്ളാം...
അല്ല തോന്ന്യാസിയുടെ
കല്യാണാലോചന അക്കാദമി
ഏറ്റെടുക്കാന്‍ പോവുകയാണോ..
എന്നാലേ...
ഈ പാവം അന്യന്റെ കൂടി
ഒന്നു പരിഗണിക്കുമോ...
ആവോ..?
അധികം ഡിമാന്റൊന്നുമില്ല..
ബില്‍ഗേറ്റ്സിന്റെ മകളുടെയത്ര സ്വത്ത്‌..
കീറ്റ്‌ വിന്‍സ്ലെറ്റിന്റെ സൗന്ദര്യം..
ഹാലിബറിയുടെ ചുറുചുറുക്ക്‌...
പിന്നെ...ജോലി വേണമെന്നില്ല...
എന്നെ കെട്ടിയാല്‍ അവള്‍ക്കൊരു ജോലിയാവും...

ചിത്രകാരനും, കണ്ണൂരാനും, ഏറനാടനും,
സുനിലും, മലബാറിയും, കുട്ടന്‍മേനോനുമെല്ലാം..
ഒന്ന്‌ കനിഞ്ഞാല്‍ മതിയായിരുന്നു...

നാളികേരന്‍ said...

റിപ്പോര്‍ട്ട് കലക്കി.
അനോണിക്കെന്താ ചിത്രകാരനോടിത്ര കെറുവ്?

Anonymous said...

ചിത്രകാരനോട് ഒരു കെറുവുമില്ല സുഹൃത്തേ..പല കാര്യങ്ങളിലും അല്പം ആദരവ് ഉണ്ട് താനും.
എങ്കിലും ജാതി ചിന്ത നശിപ്പിക്കുക എന്ന മുഖം മൂടി ധരിച്ച്‍ ദുര്‍ഗന്ധം വമിക്കുന്ന സ്വന്തം ജാതിഭ്രാന്ത് അയാള്‍ നവദ്വാരങ്ങളിലൂടെയും പ്രസരിപ്പിക്കുന്നത് കാണുമ്പോള്‍ ചെറിയ കെറുവ് വരും. അതിന്റെ ദുര്‍ഗന്ധത്തില്‍ കൊഴുക്കുന്ന കൃമികളുണ്ടാവാം. പക്ഷേ എല്ലാവരുമങ്ങനെയല്ല.
തന്റെ ജാതി മാത്രം വലിയതാണ്, ബാക്കിയെല്ലാ ജാതികളും കൂട്ടിക്കൊടുപ്പുകാരും വേശ്യകളുമാണ് എന്നു പറഞ്ഞ് ചരിത്രത്തെ കൂട്ട് പിടിച്ച് നടത്തുന്ന മാനസിക സ്വയം‌ഭോഗമുണ്ടല്ലോ..വരത്ത‌ത്തരമാണെന്ന്, ചികിത്സ ആവശ്യമുള്ള അപകര്‍ഷതാബോധമാണെന്ന്, തല്ല് ആവശ്യമുള്ള പണിക്കരെ കവയ്കുന്ന ചെറ്റ ജാതിഭ്രാന്താണ്.
അക്കാദമി നടക്കട്ടെ..ഇങ്ങനെ ഒരു ജാതി പെര്‍‌വേര്‍ട്ട് മുന്നിട്ട് നയിക്കുന്ന സംഘടനയില്‍ ജാതിയുടെ ദുര്‍ഗന്ധമില്ല എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു മാത്രം.
അഭിവാദ്യങ്ങള്‍.

യാരിദ്‌|~|Yarid said...

നന്നായിരിക്കുന്നു ഫോട്ടൊയും വിവരണങ്ങളും...:)

siva // ശിവ said...

ഹായ് കൂട്ടുകാരാ‍,

ആ മൊബൈലില്‍ ഫോട്ടോയെടുത്ത് നടന്നപ്പോള്‍ ഞാന്‍ ഇത്ര വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ല...

ആ ശില്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷം ഉണ്ട്...നിങ്ങളെയൊക്കെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞല്ലോ...

എല്ലാവരൊടും എനിക്ക് പറയാനുള്ളത് നിങ്ങളും ഒരു ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്ത് നോക്കൂ...

സസ്നേഹം,

ശിവ.

siva // ശിവ said...

ഒരു കാര്യം കൂടി....ഇതള്‍ വാവയെ എന്റെ അന്വേഷണം അറിയിക്കണം...

sunilfaizal@gmail.com said...

വായിച്ചവര്‍ക്കും അഭിപ്രായപ്പെട്ട നല്ല മനസ്സുകള്‍ക്കും നന്ദി.ഞാന്‍ ബ്ലോഗ് അക്കാദമിയുമായി സഹകരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ :-
1. ഒരു ഭാരവാഹിയാകണമെന്ന് ആരും ഇതേവരെ പറഞിട്ടില്ല. ഭാരവാഹി ചുമട് ഏതെങ്കിലും താങ്ങാന്‍ ആരെങ്കിലും പറയണ നിമിഷം കടപ്പുറത്തേക്ക് ഒരോട്ടാണ്.
2.കേരള ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍ ഭൂലോഗത്തെ ആകമാനം ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടാണ് ഇപ്പോള്‍ ജില്ലതോറും നടത്തുന്ന ചില ശില്പശാലക്ക് പോകുന്നത്. അതും സൌകര്യമുണ്ടെങ്കില്‍ മാത്രം. ചെല്ലാന്‍ പറഞ്ഞ് ഇതേവരെ ആരും നിര്‍ബന്ഡിച്ചിട്ടില്ല.
3. എനിക്കു രാഷ്ട്രീയത്തെ/മതത്തെ കുറിച്ച് വീക്ഷണം ഉണ്ട്. അക്കാ‍ദമി/ശില്പശാലാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം വിശ്വാസ ലൈനില്‍ കാര്യങ്ങള്‍ കൊണ്ടു വരാന്‍ ഞാന്‍ ശ്രമിക്കാറില്ല. ആരെങ്കിലും ആ ഉദ്ദേശത്തില്‍ ചരടു വലിക്കുന്നതായോ, കീഴാളര്‍ മേലാളര്‍ എന്നു പറഞ്ഞുള്ള തരം തിരിവു കാട്ടുന്നതായോ ഇതുവരെ അവുഭവപെട്ടിട്ടില്ല. അങ്ങനെ ഒരു പുക മണം അടിച്ചാല്‍ അപ്പോള്‍ തന്നെ മൂട്ടിലെ പൊടീം തട്ടി സ്തലം കാലിയാക്കും.
4.മതേതര ഇന്‍ഡ്യയില്‍ ജാതി മത രാഷ്ട്രീയ പേരില്‍ എന്തെല്ലമാണു അരങ്ങേറുന്നത്. എന്തുമാത്രം വിവേചനങ്ങളാണ്.
അക്കാദമിയിലും ശില്പശാലയിലും സംഘാടകരായും പടിതാക്കളായും പല പല പല രാഷ്ട്രീയ , മത, വീക്ഷണം ഉള്ളവര്‍ വരുന്നു. ഏവര്‍ക്കും സ്വാഗതം. ആരുടേയും ജാതി/മതം/രാഷ്ട്രീയം/നിറം ചോദിച്ചല്ല ഹാളിലേക്കു കടത്താറ്. ആരെയും കെട്ടിയിടാറുമില്ല. ബോറടിക്കുന്നവന് എപ്പോള്‍ വേണേലും വണ്ടി തിരിച്ചു വിടാം.. അക്കാദമി പ്രവര്‍ത്തനങ്ങളില്‍ ഒരു തര വിവേചനവും ഇല്ല.
5.അക്കാദമിക്കുള്ള നിലവിലെ വിശാല ഫ്ലാറ്റ് ഫോം ആണ് എന്നെ അടുപ്പിച്ച ഘടകം. ആ ഫ്ലാറ്റ് ഫോറം വിഭാഗീയത പറഞ്ഞും ജാതി പറഞ്ഞും തകര്‍ക്കല്ലേ?
യുക്തിവാദിയായ ജബ്ബാര്‍ മാഷും മദ്രസാ അദ്ധ്യാപകനായ മലപ്പുറാനും ശില്പശാലയില്‍ ഒരുമിക്കുന്നു. മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക മാത്രമാണു ലക് ഷ്യം. CPM,CON,BJP,NDF,IUML,SNDP,NSS,CPI,SOLIDARITTY,പരിഷത്ത്,അരാഷ്ട്രീയക്കാര്‍, അനാര്‍ക്കിസ്റ്റ്,യുക്തിവാദി തുടങ്ങിയ പ്രസ്താനക്കാരൊക്കെ/തരക്കാരൊക്കെ സഹകരിക്കുന്നവരില്‍ ഉണ്ടാവാം. അതന്യേഷിക്കുകയും കണക്കെടുക്കുകയും ചെയ്യുന്നത് അക്കാദമി പ്രവര്‍ത്തനത്തിലുള്ളതല്ല. സംശയമുല്ലവര്‍ കേരള ബ്ലോഗ് അക്കാദമി നിലപാട് പേജ് നോക്കുമല്ലോ..
6.വ്യക്തി നിലപാടും ബ്ലോഗ് അക്കാദമി പ്രവര്‍ത്തനവും കൂട്ടികുഴക്കേണ്ടതില്ല. ബ്ലോഗര്‍ക്ക് അവന്റെ പോസ്റ്റില്‍ സ്വന്തം നിലപാടുറക്കെ പറയാം. പോസ്റ്റിനോട് എതിര്‍പ്പുള്ളവര്‍ അവിടെ കമന്റുക. എന്നാല്‍ അക്കാദമി കാര്യത്തില്‍ കീരിക്കും പാമ്പിനും കോഴിക്കും കുറുന്നരിക്കും aim ഒന്നു മാത്രം - മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക.
ഇക്കാഴ്ചപ്പാട് നാട്ടിലധികം കാണാത്തതാണ്.
മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക മാത്രമാണു.
7.ഇന്ന മതത്തില്‍ ജനിച്ചു വീഴണേ എന്നു നമ്മളാരെങ്കിലും വാശി പിടിച്ചോ?
ഞാന്‍ ജനിച്ച മതപ്രകാരം എനിക്കു സംവരണത്തിനു അര്‍ഹതയുണ്ട് + സച്ചാര്‍ കമ്മറ്റി ശുപാര്‍ശ കൂടി നടപ്പിലാവട്ടേ. എന്നിട്ടു വേണം അക്കാദമി നടത്തിപ്പിലും സംവരണം പതിച്ചു കിട്ടാന്‍ കൊടി പിടിക്കാന്‍..തമ്പ്രാക്കളായവരെയെല്ലാം ചവിട്ടി പുറത്താക്കി പൊടിപാറിക്കണം..ഇതു വെറും ഗീര്‍വാണം..ശില്പശാലക്കായി കൈ മെയ് മറന്നു നടക്കാന്‍ എന്നേക്കൊണ്ടാവില്ലെന്നു നല്ല ഉറപ്പുണ്ട്.
8.ചുരുക്കത്തില്‍ ബ്ലോഗ് അക്കാദമിയുമായുള്ള സഹകരണം മനസ്സിനു ഭാരമുണ്ടാക്കിയിട്ടില്ല.
അനോണീ അക്ഷേപിക്കുമ്പോലെയുള്ള പൂതിഗന്ധങ്ങളൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല.

ചാണക്യന്‍ said...

നന്നായി മാഷെ ബ്ലോഗ് ചിത്രങ്ങളും വിവരണങ്ങളും...
പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതാണ്, പക്ഷെ കഴിഞ്ഞില്ല.
അതിന്റെ കുറവ് ഈ പോസ്റ്റ് നികത്തി...
ശില്പശാലയില്‍ ആര്‍ജിച്ച ഊര്‍ജവും പേറി അക്കാദമി മുന്നോട്ട് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു...

ഡി .പ്രദീപ് കുമാർ said...

സുനിലേ,അപ്പോള്‍ ഇതിനായിരുന്നു അവിടെ ക്യാമറയുമായി കറങ്ങി നടന്നത്;അല്ലേ?
ശില്‍പ്പശാലാസംഘാടണ്ത്തില്‍ വേദിയിലെത്താതെ, ദേ അവിടെയുമിവിടെയും ഗൌരവത്തില്‍ ഇരിക്കുന്ന മലബാറിയെ കണ്ടില്ലേ?ഇഷ്ടനെക്കുറിച്ച് മാത്രം ഒരു സ്പെഷ്യല്‍ പൊസ്റ്റ്റ് കൊടുക്കണം-കോഴിക്കോട്,തൃശ്ശൂര്‍,മലപ്പുറം ശില്‍പ്പശാലകളില്‍ എന്തിനും ഏതിനും അണീയറയില്‍ നിറഞ്ഞു നിന്ന മലബാറിക്കൊരു ഡബിള്‍ ചിയേര്‍സ്!
അടുത്ത ശില്‍പ്പശാലക്കും ക്യാമറയും റിപ്പോര്‍ട്ടും സുനിലിന്റെ തന്നെ.ഇതിന്റെ ഒരു സംഗ്രഹം ഇ-പത്രത്തിനും അയച്ചുകോടുക്കുമല്ലോ

വല്യോന് said...

വളരെ നല്ലത്..........

ashrafxl said...

കലക്കി മാഷേ...
കുറച്ചു ദിവസം ബ്ലോഗില്നിന്നും വിട്ടുനിന്നതുകൊണ്ടാണ ് ഇത് കാണാന് വൈകിയത്.
എന്താ ഫോട്ടോസ്...
എന്താ വിവരണങ്ങള്....
ഒന്നൂടെ പറയട്ടെ... കലക്കി.