മലപ്പുറത്തെ മൈലേജ് കണ്ട ചിലര്‍ ശില്പശാല സ്പോണ്‍സര്‍മാര്‍ ആര്? ശില്പശാലക്ക് ഫണ്ടിങ് എവിടെ നിന്ന് എന്നീ വിഷയങ്ങളില്‍ ഗവേഷണം തുടങ്ങിയിരിക്കുന്നു. ശില്പശാല നടത്തുന്ന ഹാളിന്റെ മികവും സംഘാടനവും കണ്ട് ബ്ലോഗ് അക്കാദമിക്ക് ഭയങ്കര സെറ്റപ്പാണെന്നും ഇവര്‍ക്ക് ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നും ഫണ്ടിങ് ഉണ്ടെന്നും തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. സുഹൃത്തുക്കളേ ഓരോ ശില്പശാല കഴിയുമ്പോഴും മുഖ്യ സംഘാടകരുടെ പോക്കറ്റുകളില്‍ നിന്ന് നൂറും, ഇരുന്നൂറും, അഞ്ഞൂറും,ആയിരവും ചോരുകയാണ്. ഇങ്ങനെ അപ്നാ അപ്നാ ചെലവില്‍ എത്രകാലം ഭൂലോകത്തെ പോഷിപ്പിക്കും?. സ്വന്തം ഫണ്ടിങ് അവസാനുപ്പിച്ചേ പറ്റൂ ..അല്ലെങ്കില്‍ ആവേശം മൂത്ത് അക്കാദമിയെ വലിച്ചു കൊണ്ടോടുന്നവരുടെ ഇന്ധനവും ഒരു നാള് നില്ക്കും. ബ്ലോഗ് ശില്പശാലക്കെത്തുന്നവര്‍ പാവം ആദിവാസികളോ, ഗതിയില്ലാത്ത പാവങ്ങളോ, അശരണരോ അല്ല. ഭൂരിഭാഗവും മദ്ധ്യവര്‍ഗ്ഗക്കാര്‍. ജോലിക്കാരും റിട്ടയര്‍ ചെയ്തവരും.... പിന്നെ ഐ. ടി. തല്പരരും. തൊഴിലില്ലാ പടയെ പ്രതിനിധീകരിച്ചെത്തുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. മിടുക്കുള്ള ആര്‍ക്കും നാല് കാശ് വരുമാനത്തിന് ഒരു മുട്ടുമില്ലാത്ത കാലമാണിത്. സര്‍ക്കാരുദ്യോഗവും നോക്കി വാപൊളിച്ച് നില്ക്കുന്ന ചിലര്‍ മാത്രമാണ് ഗതിമുട്ടിപ്പോകുന്നത്. പുതിയ തലമുറയ്ക്ക് P.S.C ജ്വരം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തവണത്തെ എല്‍.ഡി.സി. പരീക്ഷയ്ക്ക് 12 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പാണ് പി.എസ്.സി നടത്തിയത്. എന്നാല്‍ പതിനാല് ജില്ലകളില്‍ നിന്നും മൊത്തം പത്ത് ലക്ഷത്തില്‍ താഴെ അപേക്ഷകരേ ഉണ്ടായുള്ളൂ. പറഞ്ഞു കാടുകയറി. ഉദ്ദേശിച്ചത് ശില്പശാലയ്ക്ക് വരുന്നവരോട് ഇരുപത്തിയഞ്ചോ അന്‍പതോ ഒരു കൈസഹായം വാങ്ങിയാല്‍ ബുദ്ധിമുട്ടില്ലാതെ ഹാള്‍ വാടക, മൈക്ക്, പ്രൊജെക്റ്റര്, ഡി.ടി.പി, ചായ, സി.ഡി ചെലവുകള്‍ ഒത്തു പോയ്ക്കോളും. ഗതിയില്ലാത്ത പാവങ്ങളോട് വാങ്ങുകയും വേണ്ട.
സ്വന്തം കയ്യീന്നു കാശിറക്കി നേര്‍ച്ച ചോര്‍ വാരിവിളംബിയാല്‍ സ്വര്‍ഗ്ഗപൂന്തോപ്പില്‍ റിസര്‍വേഷന്‍ കിട്ടുമെന്ന് അക്കാദമി നടത്തിപ്പുകാരോട് ആരും പറഞ്ഞിട്ടുമില്ല.
ഞാന്‍ ബ്ലോഗ് അക്കാദമിയുമായി സഹകരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ :-
1. ഒരു ഭാരവാഹിയാകണമെന്ന് ആരും ഇതേവരെ പറഞ്ഞിട്ടില്ല. ഭാരവാഹി ചുമട് ഏതെങ്കിലും താങ്ങാന്‍ ആരെങ്കിലും പറയണ നിമിഷം കടപ്പുറത്തേക്ക് ഒരോട്ടാണ്.
2.കേരള ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍ ഭൂലോഗത്തെ ആകമാനം ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടാണ് ഇപ്പോള്‍ ജില്ലതോറും നടത്തുന്ന ചില ശില്പശാലക്ക് പോകുന്നത്. അതും സൌകര്യമുണ്ടെങ്കില്‍ മാത്രം. ചെല്ലാന്‍ പറഞ്ഞ് ഇതേവരെ ആരും നിര്‍ബന്ഡിച്ചിട്ടില്ല.
3. എനിക്കു രാഷ്ട്രീയത്തെ/മതത്തെ കുറിച്ച് വീക്ഷണം ഉണ്ട്. അക്കാദമി/ശില്പശാലാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം വിശ്വാസ ലൈനില്‍ കാര്യങ്ങള്‍ കൊണ്ടു വരാന്‍ ഞാന്‍ ശ്രമിക്കാറില്ല. ആരെങ്കിലും ആ ഉദ്ദേശത്തില്‍ ചരടു വലിക്കുന്നതായോ, കീഴാളര്‍ മേലാളര്‍ എന്നു പറഞ്ഞുള്ള തരം തിരിവു കാട്ടുന്നതായോ ഇതുവരെ അവുഭവപെട്ടിട്ടില്ല. അങ്ങനെ ഒരു പുക മണം അടിച്ചാല്‍ അപ്പോള്‍ തന്നെ മൂട്ടിലെ പൊടീം തട്ടി സ്തലം കാലിയാക്കും.
4.മതേതര ഇന്‍ഡ്യയില്‍ ജാതി മത രാഷ്ട്രീയ പേരില്‍ എന്തെല്ലമാണു അരങ്ങേറുന്നത്. എന്തുമാത്രം വിവേചനങ്ങളാണ്. അക്കാദമിയിലും ശില്പശാലയിലും സംഘാടകരായും പടിതാക്കളായും പല പല പല രാഷ്ട്രീയ , മത, വീക്ഷണം ഉള്ളവര്‍ വരുന്നു. ഏവര്‍ക്കും സ്വാഗതം. ആരുടേയും ജാതി/മതം/രാഷ്ട്രീയം/നിറം ചോദിച്ചല്ല ഹാളിലേക്കു കടത്താറ്. ആരെയും കെട്ടിയിടാറുമില്ല. ബോറടിക്കുന്നവന് എപ്പോള്‍ വേണേലും വണ്ടി തിരിച്ചു വിടാം.. അക്കാദമി പ്രവര്‍ത്തനങ്ങളില്‍ ഒരു തര വിവേചനവും ഇല്ല.
5.അക്കാദമിക്കുള്ള നിലവിലെ വിശാല ഫ്ലാറ്റ് ഫോം ആണ് എന്നെ അടുപ്പിച്ച ഘടകം. ആ ഫ്ലാറ്റ് ഫോറം വിഭാഗീയത പറഞ്ഞും ജാതി പറഞ്ഞും തകര്‍ക്കാന്‍ ചിലര്‍ പോസ്റ്റും കമന്റുകളും നല്കുന്നതു കണ്ടാണ് ഇതെഴുതിയത്. യുക്തിവാദിയായ ജബ്ബാര്‍ മാഷും മദ്രസാ അദ്ധ്യാപകനായ ശില്പശാലയില് ഒരുമിക്കുന്നു. മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക മാത്രമാണു ലക് ഷ്യം. CPM,CON,BJP,NDF,IUML,SNDP,NSS,CPI,SOLIDARITTY,പരിഷത്ത്,അരാഷ്ട്രീയക്കാര്‍, അനാര്‍ക്കിസ്റ്റ്,യുക്തിവാദി തുടങ്ങിയ മലയാള നാട്ടിലെ പ്രസ്താനക്കാരൊക്കെ/തരക്കാരൊക്കെ സഹകരിക്കുന്നവരില്‍ ഉണ്ടാവാം. അതന്യേഷിക്കുകയും കണക്കെടുക്കുകയും ചെയ്യുന്നത് അക്കാദമി പ്രവര്‍ത്തനത്തിലുള്ളതല്ല. സംശയമുല്ലവര്‍ കേരള ബ്ലോഗ് അക്കാദമി നിലപാട് പേജ് നോക്കുമല്ലോ..
6.വ്യക്തി നിലപാടും ബ്ലോഗ് അക്കാദമി പ്രവര്‍ത്തനവും കൂട്ടികുഴക്കേണ്ടതില്ല. ബ്ലോഗര്‍ക്ക് അവന്റെ പോസ്റ്റില്‍ സ്വന്തം നിലപാടുറക്കെ പറയാം. പോസ്റ്റിനോട് എതിര്‍പ്പുള്ളവര്‍ അവിടെ കമന്റുക. എന്നാല്‍ അക്കാദമി കാര്യത്തില്‍ കീരിക്കും പാമ്പിനും കോഴിക്കും കുറുന്നരിക്കും aim ഒന്നു മാത്രം - മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക. ഇക്കാഴ്ചപ്പാട് നാട്ടിലധികം കാണാത്തതാണ്.
7.ഇന്ന മതത്തില്‍ ജനിച്ചു വീഴണേ എന്നു നമ്മളാരെങ്കിലും വാശി പിടിച്ചോ? ഞാന്‍ ജനിച്ച മതപ്രകാരം എനിക്കു സംവരണത്തിനു അര്‍ഹതയുണ്ട് + സച്ചാര്‍ കമ്മറ്റി ശുപാര്‍ശ കൂടി നടപ്പിലാവട്ടേ. എന്നിട്ടു വേണം അക്കാദമി നടത്തിപ്പിലും സംവരണം പതിച്ചു കിട്ടാന്‍ കൊടി പിടിക്കാന്‍..തമ്പ്രാക്കളായവരെയെല്ലാം ചവിട്ടി പുറത്താക്കി പൊടിപാറിക്കണം..ഇതു വെറും ഗീര്‍വാണം..ശില്പശാലക്കായി കൈ മെയ് മറന്നു നടക്കാന്‍ എന്നേക്കൊണ്ടാവില്ലെന്നു നല്ല ഉറപ്പുണ്ട്.
8.ചുരുക്കത്തില്‍ ബ്ലോഗ് അക്കാദമിയുമായുള്ള സഹകരണം മനസ്സിനു ഭാരമുണ്ടാക്കിയിട്ടില്ല.
17 comments:
മലപ്പുറത്തെ മൈലേജ് കണ്ട ചിലര്‍ ശില്പശാല സ്പോണ്‍സര്‍മാര്‍ ആര്? ശില്പശാലക്ക് ഫണ്ടിങ് എവിടെ നിന്ന് എന്നീ വിഷയങ്ങളില്‍ ഗവേഷണം തുടങ്ങിയിരിക്കുന്നു.
സംശയം ന്യായം, സുനില്‍.
ഉദ്ദേശശുദ്ധികള് ചൊദ്യംചെയ്യപ്പെടാം.
ഇതു ജനായത്ത രാഷ്ടമല്ലെ, അഭിപ്രായസ്വാതന്ത്ര്യം മാനിക്കെണ്ടെ?
പിന്നെ സ്വയമേവ മലയാളി എന്തെങ്കും ചെയ്ത ചരിത്രങ്ങളുമില്ല.
വികാരം കൊള്ളേണ്ട.
മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ സിനിമകൊണ്ട് ഉദിച്ച നക്ഷത്രങ്ങളല്ല..!
ശബരിമലയില്‍ അയ്യപ്പ സ്വാമിയെക്കാണാന്‍ കല്ലും മുള്ളും കാലുക്ക് മെത്തയാക്കണം..!
പിന്നെ ഹാസ്യനടന്മാര് മരണവീട്ടില്‍ വന്നാലും മരിച്ചുകിടക്കുന്നയാളിന്റെ ചുണ്ടിലും ഒരു ചിരിയുടെ ലക്ഷണം ഉണ്ടാകും..സ്വാഭാവികം..!
ടിക്കറ്റെടുക്കാതെ ട്രെയിന്‍ യാത്ര ചെയ്താലും പഴി ട്രെയിനിന്..കള്ളവണ്ടി..!
മാഷെ....തുടരട്ടേ....
കുഞ്ഞന്റെ കള്ളവണ്ടി പ്രയോഗം കലക്കി.നല്ല കണ്ടുപിടുത്തമാണല്ലോ!!! :)
പരോപകാരാര്‍ത്ഥമിദം ശരീരം.......
ഓ.ടോ.ഇവിടെയായിരുന്നു....ഈ പോസ്റ്റ് അല്ലേ......
"ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ......"
ബ്ലോഗ്, അറിയാനും അടുത്തറിയാനും തെറ്റിദ്ധാരണകള്‍ മാറ്റാനും ഉപകരിച്ചേക്കാം .
nhangal jeddahyilum nadathiyirunnu oru shilpashala..
:)
!
മാഷ് എന്തിനാണ് ബേജാറാവുന്നത്?
വിദേശഫണ്ടാണെന്ന് ധൈര്യമായ് പറയ്...
പരാതിയുള്ളവര്‍ AG യെക്കൊണ്ട് അന്വേഷിപ്പിക്കട്ടെ..
ശില്‍പ്പശാലയെന്ന ഭാരം വലിച്ചോടുകയാണിപ്പോള് ബ്ലോഗ് അക്കാദമി.
സാമ്പത്തികാശ്വാസത്തിനുള്ള സ്രോതസ്സുകള്‍ കണ്ടെത്തിയില്ലെങ്കില്‍,
കിതപ്പനുഭവപ്പെടുമെന്നതില് സംശയം വേണ്ട.
പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു സുനില്‍. പരിപൂര്‍ണ്ണമായി യോജിക്കുന്നു.
"ഉദ്ദേശിച്ചത് ശില്പശാലയ്ക്ക് വരുന്നവരോട് ഇരുപത്തിയഞ്ചോ അന്‍പതോ ഒരു കൈസഹായം വാങ്ങിയാല്‍ ബുദ്ധിമുട്ടില്ലാതെ ഹാള്‍ വാടക, മൈക്ക്, പ്രൊജെക്റ്റര്, ഡി.ടി.പി, ചായ, സി.ഡി ചെലവുകള്‍ ഒത്തു പോയ്ക്കോളും. ഗതിയില്ലാത്ത പാവങ്ങളോട് വാങ്ങുകയും വേണ്ട."
സുനിലിന്റെ ഈ പ്രായോഗിക നിര്‍ദ്ദേശം സ്വീകരിക്കുന്നത് കേരള ബ്ലോഗ് അക്കാദമിയൂടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനു സഹായകമാകുമെന്ന് കരുതുന്നു.
ബ്ലോഗ് ശില്‍പ്പശാലക്ക് കാര്യമായുണ്ടാകുന്ന ചിലവ് ഹാള്‍ വാടകയും,പ്രൊജക്റ്റര്‍,പത്രസമ്മേളനന ഫീസ്,ചായ&സ്നാക്സ്,ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്,യാത്ര ചിലവുകള്‍ തുടങ്ങിയവയാണ്.ഇതിനായി ഹാളിന്റെ വാടകക്കനുസരിച്ച് ഒരു രജിസ്റ്റ്രേഷന് ഫീ പഠിതാക്കളില്‍ നിന്നും വാങ്ങാം. വിദ്ധ്യാര്ത്ഥികളാണെങ്കില് രജിസ്റ്റ്രേഷന് ഫീ കുറവു വരുത്തുകയുമാകാം.
അടുത്ത ശില്‍പ്പശാല മുതല്‍ നമുക്ക് ഈ രീതി പരീക്ഷിച്ചുനോക്കാം.
നിലവിലുള്ള ബൂലോഗര്‍ ശില്‍പ്പശാലയില്‍ അതിഥികളായി സ്വീകരിക്കപ്പെടും എന്നതിനാല്‍ രജിസ്റ്റ്ട്രേഷന്‍ ഫീ അവര്‍ക്കു ബാധകമല്ലെന്നും പറയാം.
ക്ഷമിക്കുക. അത്രക്കങ്ങ്ട് ഓര്‍ത്തില്ല.
രജിസ്ട്രേഷന് ഫീസു വച്ചാല്‍ നമ്മുടെ പത്ര മാധ്യമങ്ങളില്‍നിന്നും ഇപ്പോള്‍ ലഭിച്ചുവരുന്ന തരത്തിലുള്ള പ്രചരണ പിന്തുണ നല്കുകയില്ല.
:)
എന്ന്
അക്ഷരക്കൂടാരം
Post a Comment