വയനാട് ചുരം ഇറങ്ങിയും കയറിയും ഒരുപാട് യാത്രകള്‍ ഉണ്ടായിട്ടുണ്ട്.
കുഞ്ഞുനാളില്‍ ചുരത്തിലൂടെ യാത്ര പൊകുന്നേരം പേടിയായിരുന്നു. ചുരം കഴിയും വരെ പ്രാര്‍ത്ഥനയായിരുന്നു..അന്നൊക്കെ ചുരം വഴിയും ഇടുങ്ങിയതായിരുന്നു. എന്നും ബ്ലോക്കുണ്ടാകും.
ഇപ്പോള്‍ നാഷണല്‍ ഹൈവേ ആയതില്‍ പിന്നെ വീതി കൂട്ടി. എന്നാലും ബ്ലോക്കിന് കുറവില്ല.
രാവിലെ ഏഴര മണിക്ക് കോഴിക്കോടെത്താന്‍ പുലറ്ച്ചേ 4.30 നു ബസ്സില്‍ കയറിയതാണ്.ചുരത്തിലെത്തിയപ്പോള്‍ ബ്ലോക്ക്. മാര്‍ബിള്‍ കയറ്റിയ ലോറി രാത്രി പാറയിലിടിച്ചു മറിഞ്ഞതാണു കാരണം..
യാത്രക്കാരുടെ ഷെഡ്യൂള്‍ മൊത്തം തെറ്റിക്കാണും..രാവിലെ 3.30 നു തടസ്സപ്പെട്ട വഴി 11.30 ആയപ്പോഴാണ് ശരിയായത്..
ആറാം വളവിലെ തടസ്സം മാറാന്‍ സമയമെടുക്കുമെന്നു മനസ്സിലാക്കി ഇറങ്ങി നടന്ന യാത്രക്കാരുടെ കൂടെ ഞാനും വെച്ചു പിടിച്ചു. അടിവാരത്തേക്ക്..രാവിലെ നടത്തം ചുരം റോഡിലൂടെ..കുരങ്ങന്മാരെ കണ്ട്..കാനന ഭംഗി കണ്ട്...
മെയില് ചെയ്ത ഫോട്ടോ മാത്രുഭൂമി, മനോരമ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മനോരമ ബൈലൈനും തന്നു. ദേശാഭിമാനിയും മറ്റൊരു ചിത്രം കൊടുത്തു.
മുന്‍പ് രണ്ടു മൂന്നു തവണ ചുരം നടന്നിറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ ഒരു മഴക്കാലത്ത് സുഹ്രുത്തുക്കളുടെ കൂടെ നനഞ്ഞു കൂക്കി വിളിച്ച്..
മറ്റൊരിക്കല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്വാശ്രയപദയാത്രയില്‍ അംഗമായും ചുരം നടന്നിറങ്ങിയിട്ടുണ്ട്..അതും മഴയുള്ള ഒരു ജൂണ്‍ മാസമായിരുന്നു..
3 comments:
മുന്‍പ് രണ്ടു മൂന്നു തവണ ചുരം നടന്നിറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ ഒരു മഴക്കാലത്ത് സുഹ്രുത്തുക്കളുടെ കൂടെ നനഞ്ഞു കൂക്കി വിളിച്ച്
സിറ്റിസണ്‍ ജേണലിസം എന്നാല്‍ ഇങ്ങിനെയാവണം. നന്നായി സുനില്‍.
എപ്പോ കോഴിക്കോടെത്തി, എന്നൂം കൂടി പറയപ്പാ. :)
ആ നടത്തമൊരു പ്രത്യേക രസം തന്നെ അല്ലെ?
Post a Comment